ഒരു അച്ഛനും മകനും ചേർന്ന് യൂട്യൂബിൽ ഹിറ്റ് തരംഗമാവുകയാണ്. അറുമുഖന്‍ എന്ന വയോധികനും മകൻ ഗോപിനാഥും കൂടിയാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ ലോകം കീഴടക്കുന്നത്. ഇവരുടെ നാടായ തിരുപ്പൂരിൽ നിന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് അറുമുഖത്തിനും അദ്ദേഹം ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾക്കും ആരാധകരുണ്ട്. വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട് താനും.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍