ടാറ്റ ഹാരിയറിനെ ഒതുക്കാൻ ജീപ്പ് ; വമ്ബന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി ജീപ്പ് കോമ്പസ്

0
654

ടാറ്റ ഹാരിയറിന് തടയിടാന്‍ വമ്ബന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ കോമ്ബസ്. ഈ നവംബര്‍ മാസം ഒരുലക്ഷം രൂപ വരെ കോമ്ബസില്‍ വിലക്കിഴിവ് നേടാം. വിലക്കിഴിവ് ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനപ്പെടുത്തി.50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് രാജ്യത്തെ മുഴുവന്‍ ജീപ് ഡീലര്‍ഷിപ്പുകളും കോമ്ബസില്‍ ഉറപ്പുവരുത്തും.

ഇതിനുപുറമെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് കോമ്ബസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.15,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടിന് പുറമെയാണിത്. കോമ്ബസിന്റെ ഡീസല്‍ വകഭേദങ്ങള്‍ക്കാണ് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുക. പെട്രോള്‍ മോഡലുകളുടെ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമെ വിലക്കിഴിവ് നല്‍കുന്നുള്ളു.

നിലവില്‍ ജീപ് കോമ്പസാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഇന്ത്യാ നിരയില്‍ ഏറ്റവും വില്‍പ്പനയുള്ള വാഹനം. 15 മുതല്‍ 25 ലക്ഷം രൂപ വരെയുള്ള എസ്‌യുവി മോഡലുകളില്‍ കോമ്പസിന് മോശമല്ലാത്ത പ്രചാരമുണ്ട്. എന്നാല്‍ എസ്‌യുവിക്ക് ഒരുവര്‍ഷം പഴക്കമുള്ളതിനാല്‍ വില്‍പ്പന കുറയുന്നതാണ് നിലവിലെ ചിത്രം.

തുടക്കക്കാലത്ത് പ്രതിമാസം 2,500 യൂണിറ്റുകളുടെ വില്‍പ്പനയുണ്ടായിരുന്ന കോമ്പസ്, അടുത്തകാലത്തായി 1,200 യൂണിറ്റുകളിലേക്കു ചുരങ്ങുകയാണ്. പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക്, ഈഗിള്‍നൈറ്റ് പതിപ്പുകള്‍ വരുന്നതോടെ കോമ്പസ് പഴഞ്ചനായെന്ന പരിഭവം ജീപ്പ് പരിഹരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here