ശബരിമലയിൽ സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്‌റെ കോലാഹലങ്ങൾ ഇതുവരെയും അടങ്ങിയിട്ടില്ല. ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയുടേതാണന്നും അതിനാൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ളവർ പ്രവേശിക്കാൻ പാടില്ല എന്നുമാണ് വിധിയെ എതിർക്കുന്നവരുടെ പ്രധാന വാദം
അതുകൊണ്ടുതന്നെ വിധി കേട്ട് ഇവിടെ എത്തുന്ന പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കാനാവുന്നില്ല. ഈ സാഹചര്യത്തിൽ ശബരിമല കൂടാതെ പ്രശസ്തിയിലേക്കുയരുന്ന മറ്റൊരു ക്ഷേത്രമുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ രൂപത്തിലും മാതൃകയിലും തന്നെ നിർമ്മിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രം. പത്തനംതിട്ട തടിയൂരിലെ പുത്തൻശബരിമല ക്ഷേത്രമാണ് യഥാർഥ ശബരിമല ക്ഷേത്രവുമായുള്ള സാമ്യം കൊണ്ട് പ്രസിദ്ധമായിരിക്കുന്നത്
ശബരിമലയിലെ സ്ത്രീപ്രവേശനം എങ്ങനെയും തടയണം എന്ന ഉദ്ദേശത്തോടെ ക്ഷേത്രത്തിന്റെ പേര് തന്നെ മാറ്റിയ കൂട്ടരെ എങ്ങനെ വിശ്വാസികളുടെ കൂട്ടത്തിൽ പെടുത്തും? സുനിൽ മാഷിന്റെ പ്രസംഗത്തിൽ നിന്നൊരു ചെറുഭാഗം. താഴെ വിഡിയോയിൽ