മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള വടക്കന്‍ കേരളത്തിലെ ഈ ജില്ല കേരളത്തിന്‍െറ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക മേഖലകള്‍ക്ക് നല്‍കുന്ന സംഭാവന ചെറുതൊന്നുമല്ല.
ടൂറിസം രംഗത്തും മലപ്പുറം അതിന്‍േറതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. മേഖലയിലെ ഗള്‍ഫ്പ്രവാസികളും സാമ്പത്തിക ഉന്നതിയും ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ചാലിയാര്‍, ഭാരതപ്പുഴ, കടലുണ്ടി നദികളാണ് ജില്ലക്ക് ജലസമൃദ്ധി പകരുന്നത്
മാപ്പിളകലകളില്‍ പ്രധാനമായ ഒപ്പന ജന്‍മംകൊണ്ട മലപ്പുറത്തിന്‍െറ മണ്ണായിരുന്നു ആദ്യകാലത്ത് സാമൂതിരി രാജവംശത്തിന്‍െറ ആസ്ഥാനം. വേറിട്ട പൈതൃകങ്ങള്‍, വ്യത്യസ്ത കാഴ്ചകള്‍ മലപ്പുറം ജില്ലയിലെ ഓരോ നഗരത്തിനും അതിന്‍േറതായ സമ്പന്നമായ പൈതൃകങ്ങളുടെ കഥയാണ് പറയാനുള്ളത്. സാംസ്കാരികവും രാഷ്ട്രീയപരവും സാഹിത്യപരവുമായി ഓരോ നഗരവും സമാനതകളില്ലാത്ത സംഭാവനകളാണ് കേരള ചരിത്രത്തിന് നല്‍കിയിട്ടുള്ളത്. മാമാങ്കം അരങ്ങേറിയിരുന്ന മണ്ണായ തിരുനാവായ അതിന് മുമ്പ് വേദപഠനത്തിന്‍െറ കേന്ദ്രമായിരുന്നു.
കോട്ടക്കല്‍ ആകട്ടെ ആയുര്‍വേദ ചികില്‍സാ രംഗത്ത് മലപ്പുറത്തിന്‍െറ പൈതൃകം വാനോളം ഉയര്‍ത്തി. മുസ്ലിം മതപഠനത്തിന്‍െറ കേന്ദ്രമായ പൊന്നാനിയും തേക്കുകളുടെ നാടായ നിലമ്പൂരും മലപ്പുറം പെരുമ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തി. കടലുണ്ടി പക്ഷി സങ്കേതം, കേരള ദേശപുരം ക്ഷേത്രം,തിരുനാവായ ക്ഷേത്രം തുടങ്ങിയവയാണ് മലപ്പുറം കാഴ്ചകളില്‍ പ്രധാനമായത്. മലപ്പുറം ജുമാമസ്ജിദ്, മണ്ണൂര്‍ ശിവക്ഷേത്രം, തിരുപ്പുറന്തക ക്ഷേത്രം, വേട്ടക്കൊരു മകന്‍ ക്ഷേത്രം, കോട്ടക്കുന്ന്, ബിയ്യം തടാകം, ശാന്തിതീരം തുടങ്ങിയവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.