റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഴയലത്തുവരാന്‍ ഇവരെ കൊണ്ടാര്‍ക്കും സാധിച്ചില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ജാവയ്ക്കും ഇതേ ഗതിയായിരിക്കുമെന്നു ബുള്ളറ്റ് ആരാധകര്‍ വീറോടെ പറയുന്നു. പക്ഷെ ഇതാദ്യമായാണ് ബുള്ളറ്റിന്റെ ജനുസ്സില്‍പ്പെടുന്ന എതിരാളി
ഇടത്തരം റെട്രോ ക്ലാസിക് ശ്രേണിയിലേക്കു ഒത്ത തടി, ഒത്ത വണ്ണം; വിലയിലും തുല്യര്‍. റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകള്‍ക്ക് ഗൗരവ്വമായ ഭീഷണി മുഴക്കാന്‍ ജാവ ബൈക്കുകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല
ഇവരില്‍ ആരെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്ക് ഇടയിലുണ്ട്. സവിശേഷതകള്‍ വെച്ചു നോക്കുകയാണെങ്കില്‍ പുതിയ ജാവ ബൈക്കുകള്‍ക്കാണ് മത്സരത്തില്‍ നേരിയ മുന്‍തൂക്കം. ബുള്ളറ്റിനെക്കാള്‍ മികച്ചതു ജാവയെന്നു പറയാനുള്ള അഞ്ചു കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം —