പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് … ഒരു ദിവസം കൊണ്ട് കുറഞ്ഞ ചിലവില് പോയി വരാവുന്ന ഒരിടം വല്ലതും അറിയുമോ… എന്നാല്‍ അത്തരക്കാര്‍ക്ക് പോയി വരാവുന്ന ഒരിടമുണ്ട്. അതും591/- രൂപക്ക്*.. അതില്‍പ്പെട്ട ഒരിടമാണ് സെന്റ് മേരീസ് ഐലന്റ് ഒരു തവണ കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിുക്കുന്ന ഒരിടം… 1498 ൽ വാസ്ഗോഡ ഗാമ കച്ചവട ആവിശ്യാർത്ഥം പോർച്ചുഗലിൽ നിന്നും വരുന്ന വഴി ആദ്യമായി കണ്ടെത്തിയ സ്ഥലം എന്നാണ് പറയപ്പെടുന്നത്.. പല സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച സൂചനകള്‍ കണ്ടാണ് ഞാനും പോവാന്‍ തീരുമാനിച്ചത് … പെട്ടൊന്ന് എടുത്ത ഒരു തീരുമാനം.
ഞാന്‍ ഒരു മലപ്പുറത്തുകാരനാണ് 03/11/2018 ശനിയാഴ്ച രാത്രി 9.00 മണിയോടെ വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ച് ഞാന്‍ ഇറങ്ങി…. നേരെ കോഴിക്കോട് .. ബസ്സിന് വെറും 33/- രൂപ മാത്രം.. ഞാനും എന്റെ സുഹൃത്തും പിന്നെ അത്യാവശ്യം മൈലേജും കിട്ടുന്ന ബൈക്കും ഉള്ളത് കൊണ്ട് ഞാന്‍ കോഴിക്കോട് വരെയുള്ള യാത്ര ബൈക്കിലേക്കാക്കി…. കോഴിക്കോട് നിന്നും 12.30 നാണ് ട്രൈന്‍… ഒരു പാട് നേരെത്തെ തന്നെ കോഴിക്കോട് എത്തിയതിനാല്‍ കുറച്ച് സമയം അവിടെ കറങ്ങി നടന്നു….. ശേഷം 12.15 ന് കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ എത്തി.
നമ്മുടെ ഇന്ത്യന്‍ റയില്‍വെ ആയത് കൊണ്ട് തന്നെ ട്രൈന്‍ എന്നത്തേയും പോലെ 45 മിനുട്സ് വൈകിയായിരുന്നു വന്നത്…. സമയം 01.15 … ഞാന്‍ ടിക്കറ്റ് എടുത്ത് ട്രൈയിന്‍ കയറി.. കോഴിക്കോട് നിന്നും ഉടുപ്പിയിലേക്ക് വെറും 105/- രൂപ മാത്രം … ട്രൈയിനില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും സമയം പോയതറിഞ്ഞില്ല…
കാരണം ട്രൈയിനില്‍ ജനറല്‍ ബോഗിയില്‍ ഉണ്ടായിരുന്ന 40 ശതമാനം യാത്രക്കാരുടെയും ലക്ഷ്യം സെന്റ് മേരീസ് ഐലന്റായിരുന്നു… ട്രൈയിന്‍ യാത്രയില്‍ പലരെയും പരിചയപ്പെട്ടു… അതിരാവിലെ 6.00 മണിയോടെ ഞങ്ങള്‍ ഉടുപ്പി റയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി…
5 രൂപ കൊടുത്ത് റെയില്‍വെ ടോയ്ലറ്റ് ഉപയോഗിച്ചു… പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ് വെറും വെള്ളവും ബിസ്ക്കറ്റും മാത്രം വാങ്ങി കയ്യില്‍ കരുതി നേരെ ഉടുപ്പി ബസ്റ്റാന്റിലേക്ക് ബസ് കയറി… ഭക്ഷണ സാധനങ്ങള്‍ അവിടെ നിന്നും വാങ്ങി കഴിക്കാതിരിക്കുക.. കഴിയുന്നതും ബിസ്ക്റ്റ് വെള്ളം മാത്രം വാങ്ങി കരുതുക.. ബസ് ചാര്‍ജ്ജ് 10/- രൂപ…. ബസ് സ്റ്റാന്റില്‍ നിന്നും 10/-രൂപ ടിക്കറ്റ് എടുത്ത് മാല്‍പെ ബീച്ചിലേക്ക് വീണ്ടും ബസ് കയറി…. മാല്‍പെ ബീച്ചില്‍ 8.00 മണിയോടെ ബസ് ഇറങ്ങി… നമ്മുടെ നാട്ടിലെ ബിച്ചുകളെ അപേക്ഷിച്ച് വിത്യസ്ഥതയുള്ള ഒരു ബീച്ച് തന്നെയാണ് മാല്‍പെ ബീച്ച്… വളരെ തെളിഞ്ഞ വെള്ളം … വളരെ മൃദുവായ മണല്‍ തരികള്‍… വെള്ളം കണ്ടാല്‍ ആരും ഒന്നും ഇറങ്ങി കുളിക്കാന്‍ കൊതിക്കും
ആലോചിച്ച് നിന്നില്ല… ഉടുതുണി പോലും മാറ്റാതെ ഞങ്ങളും വെള്ളത്തിലേക്ക് ഇറങ്ങിചെന്നു…. ബിച്ചില്‍ നിന്നും ബോട്ട്ജെട്ടിയിലേക്ക് രണ്ട് കി.ലോ മീറ്ററോളം നടന്നു….ബോട്ട് ജെട്ടിയില്‍ 250/- രൂപ വെച്ച് ടിക്കറ്റ് എടുത്തു… ഈ ടിക്കറ്റ് മടക്ക ചാര്‍ജ്ജ് ഉള്‍പ്പെടെയാണ്… ബീച്ചില്‍ നിന്നും തന്നെ സെന്റ് മേരീസ് ഐലന്റിലേക്ക് ചെറിയ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. യാത്രികര്‍ യാത്രയുടെ മനോഹാരിത നഷ്ടപ്പെടാതിരിക്കാന്‍ അതില്‍ പോവാതിരിക്കുക…
ഇനി അടുത്ത യാത്ര സെന്റ് മേരീസ് ഐലന്റിലേക്ക്… അതും അറബിക്കടലിനെ തൊട്ടറിഞ്ഞ് ഒരു ബോട്ട് യാത്ര… ബോട്ടില്‍ റോക്ക് സംഗീതത്തിന്റെ അകമ്പടിയോടെ ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വിവേചനമോ വിത്യാസമോ ഇല്ലാതെ എല്ലാവരും നൃത്ത ചുവടുകള്‍ വെക്കുന്നു… ബോട്ട് വലിയ ബോട്ടായിരുന്നതിനാല്‍ തീരത്തോട് അടുപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കടലില്‍ വെച്ച് മറ്റൊരു ബോട്ടിലേക്ക് മാറേണ്ടി വന്നു. 45 മിനുട്സ് ബോട്ട് യാത്രക്ക് ശേഷം 10.30 മണിയോടെ സെന്റ് മേരീസ് ഐലന്റിലെത്തി
നാല് ഭാഗങ്ങളും വെള്ളം കൊണ്ട് ചുറ്റപ്പെട്ട ഒരു ദ്വീപ്.. ദ്വീപില്‍ പ്രവേശിക്കുമ്പോള്‍ ലളിതമായ രീതിയില്‍ ചെക്കിംഗ് നടത്തുന്നുണ്ട്…. ദ്വീപിന്റെ തീരത്ത് മണല്‍ തരികളില്ല… പകരം പവിഴപ്പുറ്റുകള്‍ മാത്രം… പാറക്കല്ലുകള്‍ തൂണുകള്‍ സ്ഥാപിച്ചത് പോലെയുള്ള ആകൃതിയില്‍… വെള്ളത്തിലേക്ക് നോക്കിയാല്‍ നിലം കാണാവുന്നത്രയോളം തെളിച്ചമുള്ള വെള്ളം…. രണ്ട് മണിക്കൂറോളം വെള്ളത്തിലായിരുന്നു
( കടല്‍ വെള്ളത്തില്‍ കുളിച്ച കാര്യം).. ശേഷം വെയിലിന്റെ ശക്തി കൂടുംമുമ്പ് 2.00 മണിയോടെ ഞങ്ങള്‍ തിരിച്ചു… ബോട്ടില്‍ കയറുമ്പോള്‍ ഫോണ്‍ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ നനയാതിരിക്കാന്‍ ശ്രദ്ധിക്കുക… ഞങ്ങള്‍ അവിടെ വെച്ച് എടുത്ത എല്ലാ ഫോട്ടോസുകളും അടങ്ങുന്ന ഫോണ്‍ വെള്ളത്തില്‍ വീണു… ഫോണില്‍ നിന്നും ഒരു ഫോട്ടോസ് പോലും കിട്ടിയില്ല… കഴിവതും യാത്രികള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ യാത്രയില്‍ ഒഴിവാക്കുക… തിരിച്ച് നാട്ടിലേക്കുള്ള യാത്ര
മാല്‍പെ ബീച്ചില്‍ നിന്നും ഉടുപ്പി സ്റ്റാന്റ്…അവിടെ നിന്നും ഉടുപ്പി റയില്‍വെ സ്റ്റേഷന്‍ … ആകെ 20/- രൂപ ബസ് ചാര്‍ജ്ജ് …. വൈകുന്നേരം നാല് മണിയോടെ തിരിച്ച് കോഴിക്കോട്ടേക്ക് ട്രൈയിന്‍ ടിക്കറ്റിന് 105 രൂപ… പക്ഷേ ഞങ്ങള്‍ യാത്ര ഉടപ്പിയില്‍ നിന്നും മംഗലാപുരം വരെ ബസ് യാത്ര നടത്തി… ശേഷം മംഗലാപുരത്ത് നിന്നും ട്രൈയിന്‍ വഴി രാത്രി 10.00 മണിയോടെ കോഴിക്കോട് സ്റ്റേഷനിലെത്തി … അവിടെ നഹ്ദി ഹോട്ടലില്‍ നിന്നും കുഴി മന്തിയും കഴിച്ച് നേരെ വീട്ടിലേക്ക്… 12.00 മണിയോടെ വീട്ടില്‍ തിരിച്ചെത്തി
ആകെ ചെലവ് … കൊളപ്പുറം – കോഴിക്കോട് – 33/- രൂപ കോഴിക്കോട് – ഉടുപ്പി -105/-രൂപ
ഉടുപ്പി – ഉടുപ്പി ബസ്റ്റാന്റ് – 10/-രൂപ ഉടുപ്പി ബസ്റ്റാന്റ് -മാല്‍പെ ബീച്ച് – 10/- രൂപ
മാല്‍പെ ബീച്ച് – സെന്റ് മേരീസ് ഐലന്റ് – 250/- രൂപ.. മാല്‍പെ ബീച്ച് – ഉടുപ്പി ബസ്റ്റാന്റ് – 10/- രൂപ
ഉടുപ്പി ബസ്റ്റാന്റ് – ഉടുപ്പി റയില്‍വെ സ്റ്റേഷന്‍ – 10/- രൂപ റയില്‍വെ സ്റ്റേഷന്‍- കോഴിക്കോട് -105/- രൂപ കോഴിക്കോട് – കൊളപ്പുറം – 33/-രൂപഭക്ഷണം ബിസ്ക്കറ്റ് + മിനറല്‍ വാട്ടര്‍ 25/- രൂപ ആകെ 591/-രൂപ…