ഊട്ടി ട്രെയിൻ എന്ന മോഹവുമായി നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി…ഇന്നലെ വിഷു ദിനത്തിൽ എല്ലാവരുടെയും കാലുപിടിച്ച നോക്കി കൂടെ വരാൻ വേണ്ടി…എവിടെ ടിക്കറ്റ് കിട്ടുകയില്ല എന്ന് പറഞ്ഞു എല്ലാവരും നിരുൽസാഹപ്പെടുത്തി എന്തായാലും തോറ്റ് പിൻമാറാൻ ഞാൻ തയ്യാറായില്ല…
അവസാന നിമിഷം കൂടെ കിട്ടിയ ആത്മവിശ്വാസവും , രണ്ടും കല്പിച്ചു കൂടെ വരാം എന്ന് പറഞ്ഞ സുഹുര്ത്തിനെയും കൂടി രാത്രി 10.50 ന്റെ എറണാകുളം കാരക്കൽ express പിടിച്ചു 70 രൂപ ആണ് ഒരു ടിക്കറ്റ് വില…അങ്ങനെ 2nd ക്ലാസ്സിൽ ഇരുന്നും നിരങ്ങിയും ഒരു പ്രകാരം 3 മണിയോട് കൂടു കോയമ്പത്തൂർ എത്തി…അവിടന്നു കോയമ്പത്തൂർ പുതിയ ബസ് സ്റ്റാൻഡിൽ എത്തി.
മേട്ടുപാളയം ബസിൽ 30 രൂപ ടിക്കറ്റ് എടുത്ത് കയറി…വെളുപ്പിന് 4 മണിക്ക് മേട്ടുപാളയം റെയിൽവേ സ്റ്റേഷനിൽ എത്തി കണ്ട കാഴ്ച്ച കണ്ണ് നിറയിച്ചു കളഞ്ഞു ട്രെയിൻ പിടിക്കാൻ തലേ ദിവസം വന്ന് കിടക്കുന്ന ആളുകൾ അവരുടെ പുറകെ ഒരു സ്ഥാനം ഞങ്ങളും പിടിച്ചു കാത്തുകെട്ടി 3 മണിക്കൂറിനു ശേഷം 6.30 ട് കൂടി ഞങ്ങൾക്കും കിട്ടി പാസ്സ്.
പാസ്സ് മാറ്റി 15 രൂപ കൊടുത്തു ടിക്കറ്റ് കൗണ്ടറിൽ നിന്നും ഊട്ടിക്കുള്ള ടിക്കറ്റ് സ്വന്തം ആക്കി ഒരു ദിവസം unreseved സീറ്റ് 80 ടിക്കറ്റുകൾ ആണ് കൊടുക്കുക. അങ്ങനെ അവിടെയും ഇവിടെയും അടി ഉണ്ടാക്കി മേടിച്ച window സീറ്റിൽ സ്ഥാനം ഉറപ്പിച്ചു കാഴ്ചകളും ആസ്വദിച്ചു യാത്ര ആരംഭിച്ചു
ടിക്കറ്റ് ചെക്കർ ചേച്ചിയുടെ വക മലയാളം ഹിന്ദി തമിഴ് തെലങ്കാന ഗാനങ്ങൾ…കൂടെ ഞങ്ങളും കൂടി…ആദ്യം ആയി ആണ് ഒരു ടിക്കറ്റ് ചെക്കർ കൂടെ കൂടി പാട്ട് പാടി ആസ്വദിക്കുന്നത് കാണുന്നത്…നല്ല ഒന്നാന്തരം ഗായക ആണ് നമ്മുടെ ചേച്ചി…view point കളിൽ ട്രെയിൻ നിർത്തും…കാഴ്ച്ചകൾ കാണാനും ചിത്രങ്ങൾ പകർത്താനും ഉള്ള സൗകര്യം അവർ തന്നെ ഒരുക്കി തരും…അങ്ങനെ കാടും മലയും പുഴയും കടന്നു ഞങ്ങളെയും വലിച്ചു അവൻ ഇഴഞ്ഞു നീങ്ങുക ആണ്.
അവസാനം 12 മണിയോട്ഊട്ടി എത്തി… അവിടെ ട്രെയിൻ ഇറങ്ങി അടുത്തു കണ്ട ഒരു 2 wheeler rent എടുത്ത് ഞങ്ങൾ ഊട്ടി കറങ്ങാൻ ഇറങ്ങി..75 രൂപ ആണ് മണിക്കൂറിനു വാടക…doddabetta പീക്ക് പോയിന്റ് , ബോട്ടണിക്കൽ ഗാർഡൻ , ഊട്ടി lake എന്നിവ സന്ദർശിച്ചു…7 , 30 , 13 ആണ് entry പാസ്സ് റേറ്റ്…
5.30 ഓട് കൂടി വാഹനം തിരിച്ചു ഏല്പിചു അടുത്ത കോയമ്പത്തൂർ ബസിനു സീറ്റ് പിടിച്ചു….നാളെ ഓഫീസിൽ പോകണം അത് കൊണ്ട് കോയമ്പത്തൂരിൽ നിന്ന് ട്രാവെൽസ് എടുത്തു കൊച്ചിക്ക് 350 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ് ഇപ്പോൾ ബസിൽ ആണ് എറണാകുളം എത്തുമ്പോൾ വിളിക്കാം എന്ന കോ-ഡ്രൈവറുടെ ഉറപ്പിന്മേൽ ഒന്ന് മയങ്ങാൻ പോകുവ ആണ്…അപ്പോൾ good night…@amalkeezhillam അപ്പോൾ ഊട്ടി ട്രൈനിനെ പറ്റി എന്തേലും dout ഉണ്ടേൽ വിളിച്ചോളൂ…9447744825 Amal Keezhillam