ഒരിക്കല്‍ കൂടി എംപിവി നിരയിലേക്കു കടക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം വിപണിയെ തെല്ലൊന്നു അത്ഭുതപ്പെടുത്തിയിരുന്നു. ടൊയോട്ട ഇന്നോവയും മാരുതി എര്‍ട്ടിഗയും മാത്രമുള്ള ലോകത്തില്‍ കടന്നുചെല്ലാന്‍ ആധുനിക കാലത്ത് ആരും ധൈര്യം കാട്ടിയിട്ടില്ല. ഇടക്കാലത്ത് നിസാന്‍ ഇവാലിയ വന്നെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു. എര്‍ട്ടിഗ വന്നതോടുകൂടി സൈലോയുടെ പ്രചാരം നാമാവശേഷമായി. ഇപ്പോള്‍ മറാസോയിലൂടെ പകരം ചോദിക്കാനിറങ്ങുകയാണ് മഹീന്ദ്ര
സന്ദര്‍ഭോചിതമായി മാരുതി ഇടപ്പെട്ടു. മഹീന്ദ്ര മറാസോ തരംഗം വിപണിയില്‍ കത്തിപ്പടരുന്നതിന് തൊട്ടുമുമ്ബ് പുത്തന്‍ എര്‍ട്ടിഗയെ മാരുതി വില്‍പ്പനയ്ക്കു കൊണ്ടുവന്നു. മറാസോയെക്കാളും രണ്ടരലക്ഷം രൂപ വിലക്കുറവുള്ള എര്‍ട്ടിഗയ്ക്കായി ഷോറൂമുകളില്‍ ‘പിടിവലി’ തുടങ്ങി. രാജ്യത്തെ മുഴുവന്‍ മാരുതി ഡീലര്‍ഷിപ്പുകളിലും എര്‍ട്ടിഗ വില്‍പ്പനയ്ക്കു അണിനിരക്കുന്നുണ്ട്.