ഷവോമി റെഡ്മി നോട്ട് 5 ഫ്ലിപ്കാര്‍ട്ട് വഴി 5,799 രൂപയ്ക്ക് വാങ്ങാം

0
695

ഫ്ലിപ്കാര്‍ട്ടിന്രെ ബിഗ് ഷോപ്പിങ് സെയിലിലൂടെ ഷവോമി റെഡ്മി നോട്ട് 5 പ്രോ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്സ് വഴി 12,999 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുന്നത്. 2000 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് വഴി നല്‍കുന്നത്. മറ്റു ചില വിലക്കിഴിവുകളും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഇതുവഴി 5,799 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാവും

4 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ മോഡലിന് ഇന്ത്യയില്‍ 14,999 രൂപയാണ് വില. ഇതിനു പുറമേ 1,000 രൂപ വിലക്കിഴിവില്‍ 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 6 പ്രോയും വാങ്ങാനുളള അവസരം ഫ്ലിപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.

സ്മാര്‍ട്ഫോണ്‍ എക്സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ ഉപഭോക്താവിന് 7,200 രൂപ വിലക്കിഴിവ് ലഭിക്കും. ഇതുവഴി 5,799 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ സ്വന്തമാക്കാം. എക്സ്‌ചേഞ്ച് ഓഫറിനു പുറമേ എച്ച്‌ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച്‌ 10 ശതമാനം ഡിസ്കൗണ്ടും നേടാം. ഇഎംഐ സൗകര്യവും ഉണ്ട്.

5.99 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്കുളളത്. 12 മെഗാപിക്സല്‍ പ്രൈമറി റിയര്‍ സെന്‍സര്‍, 5 മെഗാപിക്സല്‍ സെക്കന്ററി സെന്‍സര്‍, 20 മെഗാപിക്സല്‍ സെല്‍ഫി സെന്‍സര്‍ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 4000 എംഎഎച്ച്‌ ആണ് ബാറ്ററി.

LEAVE A REPLY

Please enter your comment!
Please enter your name here