500 രൂപയ്ക്ക് 4ജി ഫോണ്‍ വാങ്ങാം ജിയോയെ പിന്നിലാക്കി ഗൂഗിൾ

0
509

ജിയോ ഫോണിനേക്കാള്‍ കുറഞ്ഞ വിലയില്‍ 4ജി ഫോണുമായി ഗൂഗിള്‍. ഇന്തോനേഷ്യയില്‍ ഗൂഗിള്‍ പുറത്തിറക്കിയ 4 ജി വിസ്ഫോണിന്റെ വില ഏകദേശം 500 രൂപ മാത്രമാണ്. 512 എംബി റാമുള്ള ഫോണിന് 4 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 1800 എംഎഎച്ചാണ് ബാറ്ററി. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയും വിസ്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

2 മെഗാപ്ക്സലിന്റേതാണ് ക്യാമറ. നെറ്റ്വര്‍ക്ക് ലോക്ക്ഡ് അല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണില്‍ ഫെയ്സ്ബുക്ക് വാട്ട്സ്‌ആപ്പ് മുതലായവ ഉപയോഗിക്കാനാവും. ജിയോ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. 4ജി ഫോണായ മൈക്രൊമാക്‌സ് പുറത്തിറക്കിയ ഭാരത് 1ന്റെ വില 2500 രൂപയായിരുന്നു. ഇതിനെയെല്ലാം പിന്നിലാക്കി വിപണി കയ്യടക്കുന്നതാണ് ഗൂഗിളിന്റെ വിസ്‌ഫോണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here