തിരുവനന്തപുരത്തു നിന്നും പോകാവുന്ന മനം കുളിര്‍പ്പിക്കുന്ന എട്ടു വെള്ളച്ചാട്ടങ്ങള്‍; ഷെയർ ചെയ്തു സൂക്ഷിച്ചോളൂ ഉപകാരപ്പെടും

0
12754

വേനല്‍ ചൂടിനെ നേരിടുവാനുള്ള ഓട്ടത്തിലാണ് എല്ലാവരും. സമയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവര്‍ എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല. ഇതാ വേനലിലെ ചൂടിനെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്തു നിന്നും സമീപ ജില്ലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം

1.കുരുശടി വെള്ളച്ചാട്ടം

മങ്കയം നദിയില്‍ നിന്നും തന്നെ രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. മാത്രമല്ല, കലക്കയം വെള്ളച്ചാട്ടത്തിന്റെയത്രയും സാഹസികമല്ല ഇവിടെ എത്തിച്ചേരുക എന്നത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം എന്നത് ഇവിടേക്കുള്ള യാത്രയും ഇവിടെ നിന്നും ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ട്രക്കിങ്ങുമാണ്. അര ദിവസം മുതല്‍ ഒരു ദിവസം മുഴുവനായും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും പാലോടു നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

2. വാഴ്വന്തോള്‍ വെള്ളച്ചാട്ടം

തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

3. ബോണാ ഫാള്‍സ്

ആളുകള്‍ക്ക് തീരെ പരിചയം കുറഞ്ഞ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ബോണാ ഫാള്‍സ്. അഗസ്ത്യാര്‍കൂടം ബയോസ്ഫിയര്‍ റിസര്‍വ്വിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തുവാന്‍ പ്രത്യേക അനുമതി ആവശ്യമുണ്ട്. പ്രത്യേകം പരിശീലനം നേടിയ ഗൈഡിന്റെ മേല്‍നോട്ടത്തിലുള്ള യാത്ര വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിലൂടെ ഏകദേശം നാലു മണിക്കൂര്‍ കഠിനമായ ട്രക്കിങ് നടത്തിയാലേ ഇവിടെ എത്താന്‍ സാധിക്കൂ.

4. തിര്‍പ്പറപ്പു വെള്ളച്ചാട്ടം

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് തിര്‍പ്പറപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാഗര്‍ കോവിലില്‍ നിന്നും 42 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. അന്‍പത് അടി ഉയരത്തില്‍ നിന്നും താഴേക്ക് കല്ലുകളിലും പാറകളിലും തട്ടി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയില്‍ ഏറെ മനോഹരമാണെന്ന് പറയാതെ വയ്യ.

വര്‍ഷത്തില്‍ ഏഴു മാസവും വളരെ ആക്ടീവായ ഒരു വെള്ളച്ചാട്ടമാണിത്. എന്നാല്‍ തിര്‍പ്പറപ്പു വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായും ആസ്വദിക്കണമെങ്കില്‍ മഴക്കാലത്തു തന്നെ ഇവിടേക്ക് യാത്ര ചെയ്യണം. എന്തുതന്നെയായാലും വേനല്‍ചൂടില്‍ നിന്നും രക്ഷപെടാന്‍ പറ്റിയ ഒരിടമാണിവിടം എന്ന കാര്യത്തില്‍ സംശയമില്ല.

5. കാളികേശം വെള്ളച്ചാട്ടം

പ്രകൃതി സ്‌നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്ന കാളികേശം വെള്ളച്ചാട്ടം. സംരക്ഷിത വനത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുവാന്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാളി ക്ഷേത്രത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിച്ചത്.

6. കലക്കയം വെള്ളച്ചാട്ടം

സാഹസികമായി തന്നെ വേനല്‍ക്കാലം ചിലവഴിക്കണം എന്ന ആഗ്രഹമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് കലക്കയം വെള്ളച്ചാട്ടം. തിരുവനന്തുപുരംകാര്‍ക്കിടയില്‍ പോലും അത്രയൊന്നും പ്രശസ്തമല്ല ഈ കിടിലന്‍ രഹസ്യ വെള്ളച്ചാട്ടം. മാത്രമല്ല, ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പവും അല്ല. അതുകൊണ്ടുതന്നെ കലക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ഒരു ചെറിയ ട്രക്കിങ് കൂടിയായിരിക്കും. നിത്യഹരിത വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ പ്രാദേശികമായിട്ടുള്ള ഗൈഡുകളെ ആശ്രയിക്കുന്നത്

നല്ലതായിരിക്കും. പ്രത്യേകിച്ചും ഈ കാട്ടില്‍ വഴി തെറ്റുവാന്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോല്‍.. മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയും എയര്‍പോര്‍ട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്

7. ഉലക്കൈ അരുവി വെള്ളച്ചാട്ടം

പശ്ചിമഘട്ടത്തിലെ മലനിരകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഉലക്കൈ അരുവി വെള്ളച്ചാട്ടം. പാറയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നാല്‍ ഉയക്ക കൊണ്ട് അടിക്കുന്ന പോലെ തോന്നുമത്രെ. അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ഉലക്കൈ അരുവി എന്ന പേരു കിട്ടിയത്. കാല്‍നടയായി മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ.

പാറകളില്‍ കൂടിയും കൊടുങ്കാടിനുള്ളിലൂടെയുമാണ് ഇവിടേക്കുള്ള യാത്ര. ഏകദേശം ഒരു മണിക്കൂര്‍ വേണം നടന്ന് ബേസ് ക്യാംപില്‍ നിന്നും ഇവിടെ എത്താന്‍. ലോവര്‍ ഫാള്‍സ് എന്നും ഹയര്‍ ഫാള്‍സ് എന്നും പേരായ രണ്ടു വെള്ളച്ചാട്ടങ്ങള്‍ ഇവിടെ കാണാം. കന്യാകുമാരിയില്‍ നിന്നും 35 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്നു 17 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

LEAVE A REPLY

Please enter your comment!
Please enter your name here