സ്ഫടികക്കാഴ്ച്ചയുടെ സൗന്ദര്യവുമായി ഈ നദി

0
687

ചിത്രം കണ്ടാല്‍ വെള്ളത്തിനുമേല്‍ അന്തരീക്ഷത്തില്‍ ഒരു വള്ളം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ. വള്ളം വെള്ളത്തില്‍ തൊട്ടുരുമ്മി തന്നെ. സുതാര്യ നദിയായ ഉമന്‍ഗോട്ട് നദിയിലെ കാഴ്ചയാണ് ഇത്.

എങ്ങനെയെത്താം ഇവിടെ?

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദാവ്കി പട്ടണത്തിലാണ് ഉമന്‍ഗോട്ട് നദി.മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ദാവ്കി. ഖാസി- ജയന്തിയ കുന്നുകള്‍ അതിരിടുന്ന സ്ഥലമാണ് ഇവിടം.ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ കാണാം.

നദിയിന്‍ അഗാധമാം കാഴ്ചകളില്‍

ഉമന്‍ഗോട്ടില്‍ വഞ്ചി യാത്ര ചെയ്താലേ ആ കാഴ്ച അനുഭവിക്കാനാവൂ. 20 അടി താഴ്ച വരെ സുതാര്യമായി കാണാം.സൂര്യ പ്രകാശം ഉണ്ടെങ്കില്‍ കൂടുതല്‍ നദിയാഴം വ്യക്തമാകും. ഒരു മണിക്കൂറാണ് നദി ചുറ്റാനാവുക. നാലാളിനു ഒരേ സമയം സഞ്ചരിക്കാം. ഒഴുക്കില്ലാത്തതിനാല്‍ നദീ തീരത്ത് നീന്തുന്നവരുമുണ്ട്. മീനുകള്‍ കാലില്‍ ഇക്കിളി കൂട്ടും. പാലം കയറിയാല്‍ ഇന്ത്യ- ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മനോഹര കാഴ്ച കാണാം. തൊട്ടടുത്താണ് വേരുപാലവും ശുചിത്വ ഗ്രാമമായ മാവ്ലിന്‍നോങ്ങും.  ഷില്ലോംഗ്,റിവായി മാവ്ളിന്‍നൊന്ഗ് എന്നിവിടങ്ങളില്‍ താമസ സൌകര്യമുണ്ട്.

യാത്രക്ക് പറ്റിയ സമയം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസമാണ് ദാവ്കിയില്‍ എത്താന്‍ നല്ല സമയം. മഴക്കാലം ഒട്ടും യോജിച്ചതല്ല. മഴയില്‍ ദാവ്കി കരകവിഞ്ഞ് ഒഴുകുമെന്നതിനാല്‍ വള്ളത്തില്‍ സഞ്ചരിക്കാനും കഴിയില്ല. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ഉമന്‍ഗോട്ട് നദിയില്‍ ചെറിയ വള്ളങ്ങളുടെ മത്സരവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here