മുന്നാറിൽ ഒരുപാട് പോയിട്ടുണ്ട് പക്ഷെ ഈ പോസ്റ്റ് വായിച്ചാൽ ഇനിയും പോകാൻ തോന്നും

0
1114

ഒരുപാട് നാളത്തെ മോഹം ആയിരുന്നു നീലക്കുറിഞ്ഞി തേടി മൂന്നാർ യാത്ര . പലവട്ടം പ്ലാൻ ചെയ്തു എങ്കിലും നടക്കാതെ പോയി. അവസാനം കഴിഞ്ഞ oct 21 രാത്രി ഒരു 11 മണിക് അച്ഛന്റെ ബുലൈറ്റ് എടുത്തു ഇറങ്ങി. കൂടെ അനിയൻ Anandhan RVഉണ്ട് കൂടെ, ആദ്യ കണ്ട പെട്രോൾ പമ്പിൽ കയറി ഫുൾ ടാങ്ക് അടിച്ചു നേരെ MC റോഡ് വഴി വെച്ച് പിടിച്ചു, കൊട്ടാരക്കര എത്തുമ്പോൾ നല്ല മഴ ഉണ്ട് . എങ്കിലും യാത്ര തുടർന്നു . പന്തളം എത്തിയപ്പോയേക്കും നല്ല തണുപ്പ് അടിച്ചു തുടങ്ങി, പിന്നെ അവിടെ ഇറങ്ങി നല്ല ഒരു കട്ടൻ ചായ അടിച്ചു . വീണ്ടും യാത്ര തുടർന്നു കോട്ടയം പാല ഏറ്റുമാനൂർ വഴി റബ്ബർ തോട്ടവും കുന്നും മലയും ഒക്കെ കടന്നു. വെളുപ്പിന് 5 മണി ആയപ്പോൾ അടിമാലി എത്തി.

നല്ല കിടു മഴ പിന്നെ ഒന്നും നോക്കില്ല അടുത്ത് കണ്ട ബസ് സ്റ്റോപ്പിൽ ഇരുന്നു. സമയം കടന്നു പോയത് അറിഞ്ഞില്ല കണ്ണുകൾ അറിയാതെ അടഞ്ഞു, അവിടെ ഇരുന്നു തന്നെ ഉറങ്ങി പോയി. കണ്ണ് തുറക്കുമ്പോൾ ചുറ്റിനും ബസ് കയറാൻ വന്നവർ കുടി നിൽക്കുന്നു, പെട്ടന്ന് തന്നെ അടുത്ത് കണ്ട ചായ കടയിൽ നിന്നും ഒരു ചായും കുടിച്ചു യാത്ര തുടർന്നു. നല്ല തണുത്ത കാറ്റ്‌ ഇരച്ചു കയറുന്നു. ഹെയർപിൻ കയറി തുടങ്ങി, കുറച്ചു കഴിഞ്ഞതും കാഴ്ച്ചകൾ മാറി തുടങ്ങി, കൊച്ചു കൊച്ചു വെള്ളച്ചാട്ടവും നീർച്ചാലുകളും ഒക്കെ കടന്നു പോയി. പക്ഷെ പിന്നെ ഉള്ള കാഴ്ചകൾ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു. മഹാപ്രളയത്തിന്റെ അവശേഷിപ്പുകൾ എല്ലാം പ്രകൃതിയുടെ ലീലാവിലാസങ്ങൾ .

അവിടന്ന് യാത്ര തുടർന്നു . ഒരു 11 മണിക്ക് മൂന്നാർ എത്തി. അവിടെ ഒരു പഴയ ഹോം സ്റ്റേയിൽ ഒരു റൂം ലഭിച്ചു. ഒരു കുഞ്ഞു മുറി എന്നാൽ വളരെ സൗകര്യങ്ങൾ ഉള്ളത് പോലെ തോന്നി. കുറച്ചു നേരം കിടന്നു ഉറങ്ങി ശേഷം ഒന്ന് ഫ്രഷ് ആയി അടുത്ത് കണ്ട ഒരു ഹോട്ടൽ കയറി നല്ല ചൂട് ബിരിയാണി കഴിച്ചു. അപ്പോയെക്കും നല്ല വെടിക്കെട്ട് മഴ തുടങ്ങി. കുറെ നേരം ആഹാ ഹോട്ടൽ മുന്നിൽ പോസ്റ്റ് ആയി. അവിടന്ന് നേരെ  Hill top  ലക്ഷ്യം വെച്ച് യാത്ര തുടർന്നു. നല്ല മഴയും മഞ്ഞും ഒരു രക്ഷാ ഇല്ല പകുതിയിൽ വെച്ച് യാത്ര അവസാനിപ്പിച്ചു പിന്നെ അവിടെ മാർക്കറ്റിലും ഒക്കെ കിടന്നു കറങ്ങി. അപ്പോയെക്കും സന്ധ്യയായി. റൂമിൽ എത്തി നല്ല കോട തമ്മിൽ പോലും കാണാൻ വയ്യ .

ടുത്തു കണ്ട ഒരു തട്ടുകടയിൽ കയറി മൂന്നാർ സ്പെഷ്യൽ മീൻകറിയും ചപ്പാത്തിയും കഴിച്ചു ഒരു രക്ഷ ഇല്ല. നേരെ മഴയും നനഞ്ഞു റൂമിൽ കയറി കിടന്നു. നല്ല തണുപ്പ് കിടന്നത് മാത്രം ഓർമ്മ ഉണ്ട്. രാവിലെ നേരത്തെ ഉണർന്നു ലക്ഷ്യം hill top അവിടന്ന് നേരെ സ്റ്റൗബെറിയുടെ നാടായ വട്ടവടയിലേക്കു. യാത്ര തുടങ്ങി സൂര്യന്റെ ആദ്യ കിരണങ്ങൾ ഭൂമിയെ തൊട്ടു തുടങ്ങി. വര്ണനകൾക്കു അതീതമാണ് ആ കാഴ്ച. രാവിലെ തന്നെ നല്ല വിശപ്പ്. ഹിൽടോപ് പോകും വഴി ഫോട്ടോപോയിന്റ് നിർത്തി അവിടെ കണ്ട ഒരു കടയിൽ കയറി ചൂട് മാഗ്ഗി നൂഡിൽസ് കഴിച്ചു യാത്ര തുടർന്ന്. ഒരേ ഒരു ലക്ഷ്യം നീലക്കുറിഞ്ഞി കാണാം. അങ്ങനെ Hill top എത്തി. വ്യൂ പോയിന്റ് അടുത്തേക് നടന്നു അവിടെ വെച്ച് ആദ്യമായി നീലക്കുറിഞ്ഞി കുപ്പിയിൽ ഇട്ടുവെച്ചിരിലുന്നു. കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

അപ്പോൾ അടുത്ത് നിന്ന് ഒരു ചേട്ടൻ ‘ നീലക്കുറിഞ്ഞി കാണണോ? എങ്കിൽ കൊണ്ട് പോകാം 1000 തന്നാ മതി ‘ എന്ന്. ഇവിടെ അടിവാരത്തിൽ ഉണ്ട് അവർ കൊണ്ട് പോകാം എന്ന്. നിരാശയോടെ വേണ്ട എന്ന് പറഞ്ഞു. മുന്നോട്ട് നടന്നു അപ്പോഴാണ് ഫ്രൂട്ട് വിൽക്കുന്ന ഒരു തമിഴ് പെണ്ണ് കുട്ടിയെ കണ്ടത് ആ പ്രായത്തിലും അവളുടെ കഷ്ടപ്പാട് കണ്ടപ്പോൾ സങ്കടം തോന്നി, അവളുടെ അടുത്തും ഒരു കുപ്പിൽ നീലക്കുറിഞ്ഞി എട്ടു വെച്ചിട്ടുണ്ട്, അവളോട് ആ പൂവിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു അവിടെ ഒരു പള്ളിയുണ്ട് അതിന്റെ താഴെ ഉള്ള വഴി പോയാൽ അവിടെ നിറയെ ഉണ്ടന്ന് പറഞ്ഞു അപ്പോയെക്കും അവളുടെ ‘അമ്മ വന്നു എല്ലാം നശിപ്പിച്ചു. അവർ ആ കൊച്ചു കുട്ടിയെ വഴക്ക് പറയുന്ന കേട്ടപ്പോൾ സങ്കടം തോന്നി.

അവൾ പറഞ്ഞ വഴിയേ പോയി നോക്കാൻ തീരുമാനിച്ചു. പള്ളിയുടെ അടുത്ത് എത്തി വീതിയുള്ള ഒരു കല്ലുപാകിയ വഴി.’ 3 km നടക്കണം എന്ന് അപ്പോൾ എതിരെ വന്നയാൾ പറഞ്ഞു. അവിടെ ഒരു മല നിറയെ കുറിഞ്ഞി പൂത്തു നിൽപ്പുണ്ട് എന്നും പറഞ്ഞപ്പോൾ ദൂരം പ്രശ്നം ഇല്ല എന്നൊക്കെ ഡയലോഗ് അടിച്ചു വെച്ച് നടന്നു . പിന്നീട് വഴിയുടെ സ്വഭാവം മാറി മാറി വന്നു. വഴികൾ ഇല്ലാതെയായി മുന്നേ ആരൊക്കെയോ പോയതിന്റെ കാൽപാടുകൾ നോക്കി പിന്തുടർന്നു . നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു. കാടിന്റെ തീഷ്ണമായ മുഖം ചുറ്റും ആരെയും കാണാനും ഇല്ല. ഉള്ളിൽ ഭയവും വർധിച്ചു വന്നു എങ്കിലും യാത്ര തുടർന്ന് എന്തായാലും നീലക്കുറിഞ്ഞി കാണാതെ നാട്ടിലേക്കു ഇല്ല ഉറപ്പിച്ചു. കല്ലും നീർച്ചാലും ഒക്കെ കടന്നു മുന്നോട്ട് പോയി. സമയം കടന്നു പോയത് അറിഞ്ഞില്ല. ഒരു അരുവിയുടെ ശബ്‍ദം അവിടാനോ കേൾക്കുന്നു അത് ലക്ഷ്യമാക്കി നടന്നു. മുന്നിൽ നേരത്തെ നടന്ന് പോയവരുടെ കാൽപാടുകൾ നോക്കി നടന്നു .

ആഹാ കുഞ്ഞു അരുവിയും കടന്നു മുന്നോട്ട് പോയി ഒരു കുന്നിന്റെ അടിവാരത്തിൽ എത്തി അവിടെനീല നിറത്തിൽ ഉള്ള കുഞ്ഞു പൂവ് കണ്ടപ്പോൾ ജീവിതത്തിൽ എത്രയും സന്തോഷം ഉണ്ടായിട്ട് ഇല്ല. ആ ചെടികൾക്ക് ഇടയിലൂടെ ഒരു വഴി മുന്നോട്ട് പോയിരിക്കുന്നു. ആ വഴി ഓടി കയറുമ്പോൾ ഞാൻ വേറെ ലോകത്തായിരുന്നു വർഷങ്ങൾ കാത്തിരുന്ന ആ നിമിഷം എത്താൻ പോകുന്നു . എവിടന്നു ഒക്കെയോ ആളുകൾ സംസാരിക്കുന്ന ശബദം ഇക്കോ വരുന്നു. പറഞ്ഞു അറിയാൻ കഴിയാത്ത ഒരു സന്തോഷം അതെ ജീവിതത്തിൽ ഒരു മായാലോകത്ത്‌ എത്തിയ പോലെ . കുന്നുകൾ മുഴുവൻ നീലക്കുറിഞ്ഞി പൂത്തു നില്കുന്നു. കഴിഞ്ഞ മഴയിൽ കുറിഞ്ഞിയുടെ നിറം മങ്ങി പോയിരിക്കുന്നു .

എങ്കിലും അവൾ സുന്ദരിയാണ്. ജീവിതത്തിൽ കണ്ടില്ല ഒരിക്കൽ എങ്കിലും അത് ഒരു നഷ്ട്ടം തന്നെ ആയിരിക്കും. കുറെ നേരം അവിടെ കറങ്ങി നടന്നു. ഇനിയും ഉണ്ട് ദൂരങ്ങൾ കടന്നു വേണം വട്ടവട എത്താൻ. പൈൻ കാടിന്റെ നടുവിലൂടെ കാനന പാതകൾ കടന്നു വേണം ആ ഗ്രാമത്തിൽ എത്താൻ അവിടെ പോകുന്നതിൽ ഒരു കാര്യം ഉണ്ടായിരുന്നു. ഇ യാത്രയുടെ ഒരു ഉദ്ദേശവും അതായിരുന്നുസ.അഭിമന്യുവിന്റെ വീട്ടിൽ പോകണം. അവന്റെ അവന്റെ ഗ്രാമത്തെ ഒന്ന് കാണാം. ഇല്ല അവൻ മരിച്ചിട്ടില്ല അവന്റെ ഗ്രാമത്തിൽ ഒരിക്കൽ എങ്കിലും പോകണം എങ്കിലേ നമ്മക്ക് മനസിലാകൂ അവൻ ആരായിരുന്നു എന്ന്. അതെ അവൻ അവിടെ ഇന്നും ജീവിച്ചിരിക്കുന്നു.അതെ ഓരോ യാത്രയും വ്യത്യസ്തമാണ് ഓരോ കാഴ്ചയും ഓരോ അനുഭവങ്ങൾ ആണ് അടുത്ത യാത്രക്കുള്ള ഊർജവുമായി ഞങ്ങൾ മുന്നാറിനോടും വട്ടവടയോടും വിടപറഞ്ഞു…

 

കടപ്പാട് : Rahul Thottathil

LEAVE A REPLY

Please enter your comment!
Please enter your name here