ഒടിയൻ റിവ്യൂ – അമിതപ്രതീക്ഷകളും, ഇതുവരെ കേട്ട പോയിവാകുകളും എല്ലാം തീയേറ്ററിന് പുറത്തു ഉപേക്ഷിച്ചു അകത്തേക്ക് കടന്നു. പിന്നീടങ്ങു അസദിച്ചതു ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു പോയ ഒരു സിനിമാനുഭവം! ഒടിയന്റെ പരകായപ്രവേശം, പ്രഭയുടെ കാത്തിരിപ്പ്, രാവുണ്ണിയുടെ പക, തേങ്കുറിശ്ശിയുടെ വശ്യത എല്ലാം ഒന്നിനൊന്ന് മെച്ചം. യാഥാര്‍ഥ്യത്തില്‍ കാലൂന്നി ഒരു പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന കഥക്ക് മസ്സിനെക്കാളും മാനുഷീക വികാരങ്ങൾക് മുൻഗണന.
ഈ ലോകത്തിലെ അവസാന ഒടിയൻ അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരാളില്ല എന്ന് ലാലേട്ടൻ ഒരിക്കൽകൂടി തെളിയിച്ചു, ചെറിയ ചലനങ്ങളിൽ പോലും ഒടിവിദ്യയുടെ വശ്യത, മനുഷ്യന്റെയും മൃഗത്തിന്റെയും സമസ്ത ഭാവങ്ങളും ചാലിച്ച സമാന്യയിപ്പിച്ചു ഒരു ഒന്ന് ഒന്നര പകർന്നാട്ടം. ഇത്ര മനോഹരമായി ഒടിയനെ അവതരിപ്പിച്ച ലാലേട്ടനോട് കട്ടക്ക് നിൽക്കുന്നതായിരുന്നു മഞ്ജു വാര്യരുടെ പ്രഭ.. അംബ്രാട്ടിയായി ഒടിയന്റെ മാത്രമല്ല പ്രേക്ഷകരുടെയും ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചു .
ഓരോ സിനിമയും ഓരോ കലാസൃഷ്ടിയാണ്, മുൻപ് കണ്ട ഒരു ചിത്രത്തെ പോലെ ആയിരിക്കണം മറ്റൊരു സിനിമ എന്ന് വാശിപിടിക്കുമ്പോൾ, ആ മുൻധാരണയോടെ വേറെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ അത് പലപ്പോഴും നിരാശ മാത്രമായിരിക്കും നൽകുക. ഒടിയൻ ഒരു മുത്തശ്ശിക്കഥയാണ്, ഒരു നിലാവുള്ള രാത്രിയിൽ, സുഖമുള്ള തണുപ്പിൽ , പുതപ്പിനടിയിൽ ചുരുണ്ടുകൂടി കേൾക്കുന്ന ഒരു മുത്തശ്ശിക്കഥ. അതിൽ മാസ്സ് മാത്രമല്ല ക്ലാസും കാണും.. പുലിമുരുകൻ പോലെ ഒരു സമ്പൂർണ മാസ്സ് ചിത്രം മാത്രം പ്രതീക്ഷിച്ചു പോകുന്നവർക് ചിലപ്പോൾ ഒടിയനെ തിരിച്ചറിയാൻ സാധിക്കില്ല.
എന്നിലെ മോഹൻലാൽ ആരാധകനെകാളും സിനിമ ആസ്വാദകന് പൂർണ്ണ സംതൃപ്തി നൽകിയ ഒരു മനോഹര ചിത്രം. ഇതുവരെ കേട്ടിട്ടില്ലാത്തതും, അറിഞ്ഞിട്ടില്ലതുമായ ഒരു കഥ, അതിനെ യാതൊരു കണക്കുകൂട്ടലുകളും മുൻവിധിയും ഇല്ലാതെ കണ്ടു നോക്കൂ.. ഒടിയൻ നിങ്ങളെ അത്ഭുതപെടുത്തും