നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം ഈ വെള്ളച്ചാട്ടം;പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീനും കഴിക്കാം.

0
1173

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീന്‍ കഴിക്കാം. മീനിനൊപ്പം തമിഴും കന്നടവും കലര്‍ന്ന നാടോടി കഥകള്‍ കേള്‍ക്കാം. കര്‍ണാടക- തമിഴനാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയിലാണ് ഹൊക്കനക്കല്‍ മനോഹരമായ വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. കുട്ടവഞ്ചിയില്‍ പാറയിടുക്കുകള്‍ക്കിടയില്‍ തുഴഞ്ഞ് പോയി മീന്‍ പിടിക്കുന്നവരം അടുത്തുകാണാം അവരുടെ ജീവിത സാഹ ചര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

ഇടനിലക്കാരില്ലാതെ മീന്‍ വാങ്ങാം ഇവിടെ എത്തിയാല്‍ ചുവന്ന മസാല പുരട്ടി വച്ചിരിക്കുന്ന മീനുകള്‍, ഔഷധ എണ്ണയിട്ട് വെളളച്ചാട്ടത്തില്‍ കു ളി… ഇതെല്ലാമാണ് ഇന്ത്യയുടെ ‘നയാഗ്ര’, ഹൊഗനക്കല്‍ നമുക്കായി കരുതിവച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കിയ സൗകര്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.

ഒതുക്കമുള്ള മനോഹരമായ ഗ്രാമമാണിത്. പുകയെന്നും വലിയ കല്ലെന്നും അര്‍ഥമുള്ള ‘ഹൊഗ – കല്‍’ എന്നിവ ചേര്‍ന്നാണ് ഹൊഗനെക്കല്‍ എന്നായത്. ബ്രഹ്മഗിരിയിലെ തലക്കാവേരിയില്‍ നിന്ന് ഉദ്ഭവിച്ച് തെക്കന്‍ കര്‍ണാടകയെ ഫലസമൃദ്ധമാക്കി ഹൊഗനക്കലിലൂടെ തമിഴ്‌നാട്ടിലെ മേട്ടൂര്‍ ഡാമിലേക്ക് ഒഴുകുന്ന കാവേരി.

കര്‍ണാടകയുടെ ഇതിഹാസ തുല്യനായ ചലച്ചിത്ര താരം രാജ് കുമാറിന്റെ ജന്മദേശം തലപ്പാടി നദിയുടെ അപ്പുറത്തെ ചാമരാജ് ജില്ലയിലാണ്. വീരപ്പന്‍ അടക്കി വാണിരുന്ന സത്യമംഗലം കാടുകള്‍ ഉള്‍പ്പെട്ട പ്രദേശം. ഇതെല്ലാം ചരിത്രം. മീന്‍ രുചി തേടിയാണീ കുട്ട വഞ്ചിയിലെ സാഹസിക യാത്ര.

ധര്‍മപുരിയിലേക്ക്

ബാംഗ്ലൂരില്‍ നിന്ന് ഹൊസൂര്‍ വഴി റോഡുമാര്‍ഗം 180 കിലോമീറ്ററാണ് ഹൊഗനക്കലിലേക്ക്. ധര്‍മപുരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ 50 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക്. സുഹൃത്തുക്കളായ സന്തോഷിനും ഉമാപതിക്കുമൊപ്പമാണ് യാത്ര. ഉമാപതിയാണ് സാരഥി. ഇരുവരും മത്സ്യപ്രിയര്‍, യാത്ര വേഗത്തിലായി. പുളിമരങ്ങള്‍ അതിരിട്ട തമിഴ്‌നാട്ടിലെ വഴിയോരവും തെങ്ങിന്‍ തോപ്പുകള്‍ക്കും അപ്പുറത്തെ വയലില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ വര്‍ണ ചിത്രവും പിന്നിലേക്ക് മായുന്നു.

ധര്‍മപുരിയില്‍ നിന്ന് വ ലത്തേയ്ക്ക് തിരിയണം. ധര്‍മപുരി വിട്ടാല്‍ പിന്നെ വനമേഖലയാണ്. ചെറിയൊരു പട്ടണം . ഹോട്ടലുകള്‍ക്ക് വലിയ പ്രസക്തിയില്ലാത്ത ഇടം. കാരണം പുഴയിലേക്കുള്ള വഴിയിലൊക്കെ മീന്‍ പൊരിച്ച് വില്‍ക്കുന്ന ലൈവ് കിച്ചണുകളല്ലേ കാത്തിരിക്കുന്നത്.

മീന്‍ കടകളുടെ നാട്

ഉത്സവപ്പറമ്പുകളിലെ വളക്കടകള്‍ പോലെ മുളക് പുരട്ടി മീന്‍ വച്ചിരിക്കുന്ന ചുവപ്പന്‍ കാഴ്ചകള്‍ വഴി നീളെ. ഫിഷ് ഫ്രൈ റെഡി എന്ന് ഇംഗ്ലിഷിലും തമിഴിലും എഴുതിയ ബോര്‍ഡുകള്‍. നൂറു രൂപയ്ക്ക് നാലു തിലോപ്പിയ പൊരിച്ചത്. വലിയ കട്ലയുടെയും രോഹുവിന്റെയും വളയന്‍ പീസുകള്‍.

നീളന്‍ ആരല്‍, വരാല്‍. വഴിയരികില്‍ മീന്‍ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവര്‍ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കില്‍ മീന്‍ വാങ്ങി പാചകം ചെയ്യിച്ചെടുക്കാം. ഫ്രൈ ചെയ്ത മീന്‍ തുക്കിയും വാങ്ങാം. പരല്‍ മീനുകള്‍ കാല്‍കിലോയ്ക്ക് അന്‍പത് രൂപ.

മീനവര്‍, വണ്ണിയര്‍ എന്നീ സമുദായക്കാരാണ് ഹൊഗനക്കലിലുള്ളത്. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ് മീനവര്‍. മീന്‍ പിടിച്ച് ജീവിതം നയിക്കുന്നൊരു ജനവിഭാഗം ആയതിനാലാവാം ഇവര്‍ക്കാ പേരു വന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here