പോയിട്ടുണ്ടോ ഇലവീഴാപ്പൂഞ്ചിറയിലേക്ക് ? പച്ചപരവതാനി വിരിച്ചപോലെയുള്ള പുൽമേടുകൾകൊണ്ട് മോനോഹരമായ പ്രദേശം

0
2497

എഞ്ചിനീറിങ്ങിന് പഠിക്കുന്ന കാലം , പ്രോജക്റ്റും സെമിനാറും സീരീസ് എക്സാമും സെമ് എക്സാമും ഇന്റർനലുമെല്ലാം തലക്കുമുകളിൽ ചോദ്യചിഹ്നമായി നിൽക്കുന്ന ദിവസങ്ങൾ.. ആകയുള്ള ഒരു ഇടക്കാല ആശ്വാസമെന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലാസും കട്ട് ചെയ്ത് കൂട്ടുകാരുമൊത്തു ഏതെങ്കിലും മലയോ കുന്നുകളോ കേറാൻ പോക്കാണ്

അതിൽ ഞങ്ങളുടെ ഫസ്റ്റ് ഓപ്ഷൻ എന്നും പൂഞ്ചിറ തന്നെയായിരുന്നു. കാരണം, അധികം സഞ്ചാരികളെ കാണാൻ കഴിയാത്ത അതിമനോഹരമായ സ്ഥലം. മനസിലുള്ള ടെൻഷനും ഭാരവുമെല്ലാം മറന്ന് കൂട്ടുകാരുമൊത്ത് താഴെ മലങ്കര ജലാശയത്തിന്റെ ദൂരെ കാഴ്ചയും കണ്ട് കോടയുംകൊണ്ട് തമാശയും പറഞ് ചിരിച് ഇരിക്കാൻ ഇതിലും നല്ല ഒരു സ്ഥലം ഈ തൊടുപുഴ ഏരിയിൽ വേറെ ഇല്ലാന്ന് തന്നെ പറയാം.

ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ദിവസങ്ങളിലെ മധുരമായ ഓർമ്മകളിൽ മനസ്സിൽ എന്നും സൂക്ഷിച്ചിട്ടുള്ള മലകളും കുന്നുകളും ഒട്ടേറെയുണ്ട്, അതിൽ ഒന്ന് മാത്രമാണ് ഇലവീഴാപൂഞ്ചിറ. അതൊക്കെയൊരു കാലം  ഞാൻ പറഞ് പറഞ് ബോറാക്കുന്നില്ല.ഇനി പൂഞ്ചിറയെ പറ്റി കുറച് കഥ പറയാം. കുടയത്തൂർ പഞ്ചായത്തിലെ കുടയത്തൂർ മലയിൽ 3200 ft ഉയരത്തിലുള്ള മനോഹരമായ സ്ഥലമാണ് പൂഞ്ചിറ.

പച്ചപരവതാനി വിരിച്ചപോലെയുള്ള പുൽമേടുകൾകൊണ്ട് അടിപൊളിയാണ് ഈ പ്രദേശം. കൂടാതെ താഴെ മലങ്കര ജലാശയത്തിന്റെയും കുടയത്തൂർ ഗ്രാമങ്ങളുടെയും അതിമനോഹരമായ കാഴ്ച്ച. പൂഞ്ചിറയിൽനിന്ന് മേലുകാവ് വഴിക്ക് കുറച് ഇറങ്ങിയാൽ കാടിന്റെ നടുക്ക് ഒരു ഗുഹയും കാണാൻ കഴിയും. പരിചയമില്ലാത്തവർ

പോകാതിരി ക്കുന്നതാവും നല്ലത്.” ഇലവീഴാപൂഞ്ചിറ “നല്ല വെറൈറ്റി പേരാലെ.. ഏതെങ്കിലും കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടാവും.? എന്നാൽ ഈ പേരിന് പുറകിലുമുണ്ട് ഒരു ചരിത്രം.പണ്ട് ഒരു വലിയ ചിറ(കുളം)ഉണ്ടായിരുന്നു അവിടെ. മരങ്ങൾ അവിടെ ഇവിടെയായി ഉണ്ടായിരുന്നെങ്കിലും ഒരറ്റ ഇലപോലും ചിറയിൽ വീഴുകയില്ലായിരുന്നു എന്ന് പറയപ്പെടുന്നു. അങ്ങനെയാണ് ഇലവീഴാപൂഞ്ചിറ എന്ന പേര് വന്നതെന്ന് കഥകൾ പറയപ്പെടുന്നു.

പൂഞ്ചിറക്ക് മാത്രമല്ല, എല്ലാ സ്ഥലങ്ങൾക്കും കാണും കഥകളും ചരിത്രങ്ങളും ഏറെ പറയാൻ.. നമ്മളാരും കഥകൾ തപ്പി പോകുന്നില്ലെന്ന് മാത്രം.ഇപ്പോൾ അവിടെ ചിറയൊന്നും കാണാൻ കഴിയില്ല. പക്ഷെ, സർക്കാരിന്റെ ടൂറിസം ഡെവലപ്മെന്റിന്റെ ഭാഗമായി ചെറിയ ചെക്ക് ഡാം പണി തീർത്തിട്ടുണ്ട്. ബോട്ടിങ്ങൊക്കെ ആരംഭിക്കാൻ പോകുന്നുവെന്ന് കേൾക്കുന്നു. പൂഞ്ചിറക്കുള്ള റോഡ് പണി ഇനിയും തീർന്നട്ടില്ല. കട്ട ഓഫ്‌റോഡ്ആണ്.

Note:തൊടുപുഴയിൽ നിന്ന് മുട്ടം മൂലമറ്റം റൂട്ടിൽ കാഞ്ഞാർ സിറ്റിയിൽ നിന്ന് വലതു തിരിഞ്ഞ് 7 km സഞ്ചരിച്ചാൽ പൂഞ്ചിറ എത്തി ചേരാം.അതല്ലായെങ്കിൽ.. തൊടുപുഴയിൽ നിന്ന് മുട്ടം ഈരാറ്റുപേട്ട റൂട്ടിൽ മേലുകാവിൽ (കാഞ്ഞരംകവല )നിന്ന് 9 km പോയാൽ പൂഞ്ചിറ എത്തി ചേരാം.
താമസിക്കാൻ vettom resortum കൂടാതെ 2 റിസോർട്ടുകളും പൂഞ്ചിറയിൽ തന്നെ ലഭ്യമാണ്.

കടപ്പാട് : Amesh KA

 

LEAVE A REPLY

Please enter your comment!
Please enter your name here