ടൊയോട്ട ചരിത്രം;ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതക്കൾ

0
891

ടൊയോട്ട എന്ന പേര്‌ എത്താത്ത ഗ്രാമങ്ങൾ ലോകത്ത് കുറവായിരിക്കും.ടാൻസാനിയയിലെ കാടുകളിൽ,സൌദിയിലെ മരുഭൂമികളിൽ,ന്യൂയോര്ക്കിലെ തിരക്കു പിടിച്ച തെരുവുകളിൽ,ഇന്ത്യയിലെ മലനിരകളിൽ അങ്ങനെ എന്നു വേണ്ട ലോകത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യം എത്തിക്കാൻ ഇവർക്കായി. GM MOTORS കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കാർ നിർമ്മാതക്കലാണ് ടൊയോട്ട.ഇത്രയും ജനകീയമായ കാർ കമ്പനിയുണ്ടോ എന്നു സംശയം.

1867 ഫെബ്രുവരിയിൽ ജനിച്ച സകിചി ടൊയോഡാ എന്നയാളാണ് ഇതിനു തുടക്കം കുറിച്ചത്.ജപ്പാനിൽ ആധുനിക വത്കരണവുംവ്യാവസായിക വിപ്ലവങ്ങളും ആരംഭിച്ച കാലം.ദരിദ്ര ചുറ്റുപാടിൽ ജനിച്ച അദ്ദേഹം കണ്ടുപിടിത്തങ്ങളിൽ ആഗ്രഗന്യനായിരുന്നു.കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നാണ്‌ ജപ്പാൻ ജനത അദ്ദേഹത്തെ വിശേഷിപ്പിച്ചത്.ഒരു തയ്യൽ യന്ത്രമാണ് അദ്ദേഹം കണ്ടുപിടിച്ചത്.ഇതിനു ആഗോള പ്രശസ്തി ലഭിക്കുകയും ഒരു അമേരിക്കൻ കമ്പനിക്ക് പേറ്റന്റ്‌ കൊടുക്കയും ചെയ്തു.അപ്പോഴും ഓട്ടോമൊബൈൽ രംഗത്തോടുള അയാളുടെ അഭിനിവേശം വലുതായിരുന്നു.

അതിൽന നിന്നും കിട്ടിയ വരുമാനത്തിൽ ഒരു PASSANGAR CAR ഉണ്ടാക്കണം എന്ന മോഹമുദിച്ചു.മകൻകിരിച്ചോ ടോയോടയെ ആണ് ഇതിനു ചുമതലപെടുത്തിയത്. പക്ഷെ ലോക മഹായുദ്ധം കാരണം അവർ അതുപേക്ഷിച്ചു TRUCK നിർമ്മാണത്തിലേക്ക് തിരിഞ്ഞു.അങ്ങനെ G1 എന്നപ്പേരിൽ അവർ TRUCK നിർമിച്ചു. സ്വന്തമായി ഒരു കാർ എന്ന സ്വപ്നം അച്ഛന്റെയും മകന്റെയും ഉളളിൽ അണയാതെ കാത്തുവച്ചിരുന്നു. പിന്നീട് സാഹചര്യങ്ങളെല്ലാം അനുകൂലമായപ്പോൾ1936ഇൽ MODEL AA എന്നപ്പേരിൽ അവർ ഒരു കാർ ഉണ്ടാക്കി.PROTOTYPE മോഡലായ ഈ കാർ ആയിരുന്നു ടൊയോട്ട എന്ന ആഗോള ഭീമന്റെ ആദ്യത്തെ കാർ എന്നോർക്കണം.

അങ്ങനെ തന്റെ കാറിനു ഒരു നല്ല പേരു ലഭിക്കാനായി കിചിരോ ഒരു PUBLIC CONTEST നടത്തി.20000 നിർദേശങ്ങളിൽ നിന്നാണ് TOYOTA(FROM TOYODA TO TOYOTA) എന്നപ്പേര് അവർ സ്വീകരിച്ചത്.ജാപ്പനീസ് ഭാഷയിൽ നെൽപ്പാടം എന്നാണ് ഇതിന്റെ അര്ത്ഥം.
1937ഇൽ TOYOTA MOTOR CORPORATION കമ്പനി രൂപികരിച്ചു.RIZABURO ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്‌. 1948 വർഷങ്ങൾ കമ്പനിയുടെ കറുത്ത ദിനങ്ങൾ ആയിരുന്നു.ലാഭക്ഷമതയും വില്പനയും കുറഞ്ഞുകൊണ്ടേയിരുന്നു. കിചിരോ കമ്പനിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച് നാലു വർഷത്തിനു ശേഷം അദ്ദേഹം മരണപ്പെട്ടു.

1957 പിതൃസഹോദരൻ ഇജിടൊയോട ചുമതല ഏറ്റെടുത്തു.ഇതായിരുന്നു ടൊയോട്ട എന്ന കമ്പനിയുടെ വഴിതിരിവ്.കമ്പനിയെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ ആയിരുന്നു.
1961ൽ PUBLICA 700(700CC) എന്ന അവരുടെ ചെറുകാറിനു വളരെ വലിയ സ്വീകാര്യത ലഭിച്ചു.ഇത് അവരെ കാർ വിപണിയിലെ അതികായകരാക്കി.അതോടെ CROWN പോലുള്ള വലിയ കാറുകളുടെ വില്പന കുറക്കുകയും CORONA പോലെയുള്ള ചെറു കാറുകളുടെ ഉദ്പാദനം കൂട്ടുകയും ചെയ്തു.പക്ഷെ സ്വന്തം നാട്ടുകാരായ HONDA,നിസ്സാൻ എന്നിവരിൽ നിന്ന് അവർക്ക് കനത്ത വെല്ലുവിളി നേരിട്ടു.അവരും അതുപോലുള്ള ചെറുകാറുകൾ വിപണിയിലിറക്കി മത്സരം കൊഴുപ്പിച്ചു.

ഇത് ടോയോട്ടയെ വഴി മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.അങ്ങനെയാണ് വില കുറഞ്ഞ മികച്ച ര്യക്ഷമതയുളള കാർ എന്ന ആശയതിലേക്കു അവരെ കൊണ്ടെത്തിച്ചത്. അത് TOYOTA COROLLA എന്ന ലോകത്ത് ഏറ്റവുംകൂടുതൽ വിറ്റഴിച്ച കാറിന്റെ ഉദയംആയിരുന്നു.1966 നവംബറിലാണ് COROLLA വിപണിയിലെത്തിചത്.മികച്ച പരസ്യപ്രചാരണങ്ങളും പുതുതായി കിട്ടിയ ഡീലർഷിപ്പുകളും COROLLA എന്ന കാറിനെ അത്യുന്നതങ്ങളിൽ എത്തിച്ചു.1968 ആവുമ്പോഴേക്കും അതിന്റെ അതിന്റെ വില്പന 1MILLION /YEAR ആയിതീർന്നു. 1980കളിൽ ടൊയോട്ട അമേരിക്കൻവ വിപണി ലക്ഷ്യമാക്കി നീങ്ങി.അവിടുത്തെ കാർ നിർമ്മാതക്കളുമായി കടുത്ത മത്സരത്തിൽ എര്പെട്ടു.

GM MOTORS ആയി സഹകരിച്ച് കാലിഫോർണിയയിൽ പുതിയ പ്ലാന്റ് തുറന്നു.ഇവിടുന്നാണ്‌ LEXUS പോലെയുള്ള കാറുകൾ നിർമ്മിചത്.ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലും ന്യൂയോർക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. 1992ൽ കിചിരോയുടെ മകനായ SHOGCHIR കമ്പനിയുടെ തലപ്പത്ത് വന്നു. ടൊയോട്ടയുടെ വാഹനങ്ങല്ലെല്ലാം ആഗോളതലത്തിൽ പേരു നേടിയവയാണ്. CAMRY,COROLLA,REVA,INNOVA,LAND CRIUSER,FORTUNER എന്നിവ അതിൽ ചിലതു മാത്രം. ജപ്പാനിലെ AICHI ആണു കമ്പനിയുടെ ആസ്ഥാനം.ഇന്ത്യയിൽ TOYOTA KIRLOSKAR എന്ന പേരിലാണ് കമ്പനി വാഹനങ്ങൾ നിർമ്മിക്കുന്നത്.

മൂന്ന് ലക്ഷം തൊഴിലാളികളും 252 BILLION ഡോളർ വിറ്റുവരവുമായി ടൊയോട്ട അതിന്റെ ജൈത്രയാത്ര തുടരുന്നു TAKESHI UCHIYAMANDA എന്ന വ്യക്തിയാണ് ടൊയോട്ട സാമ്രാജ്യത്തിന്റെ നിലവിലെ ചെയർമാൻ..ഈ കുതിപ്പിന് കാരണക്കാരനായ സകിചി ടൊയോടയുടെ ഒരു QUOTES ഇവിടെ ഉദ്ധരിക്കുന്നു.
“Before you say you can’t do something, try it”

LEAVE A REPLY

Please enter your comment!
Please enter your name here