ബാലി ഇത് ഭൂമിയിലെ വിസ്മയം ; ബാലി യാത്രയിൽ അറിയേണ്ടതെല്ലാം

0
1507

കുട്ടിക്കാലത്തു ബാലി എന്ന് കേട്ടാൽ അത് രാമായണത്തിലെ ഒരു കഥാപത്രം മാത്രം ആയിരുന്നു. പിന്നീട് ആ പേരിൽ ഒരു ദ്വീപ് ഉണ്ടെന്നും, ഇന്തോനേഷ്യ എന്ന രാജ്യത്തിൽ ആണ് എന്നും മനസ്സിലായി. കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ, ബഹു ഭൂരിപക്ഷം ഹിന്ദു വിശ്വാസികളായ, എണ്ണിയാലൊടുങ്ങാത്ത അമ്പലങ്ങളുള്ള, അഗ്നിപര്വതങ്ങളും മനോഹരമായ ബീച്ചുകളും ഉള്ള, കൃഷിയെ സ്നേഹിക്കുന്ന, പ്രകൃതിയെ ഈശ്വരനായി കാണുന്നവർ ഒക്കെ ഉള്ള സ്വപ്ന ഭൂമി

കുറച്ചു കാലമായി പ്ലാനിംഗ് എങ്കിലും പോകാൻ കഴിഞ്ഞത് ഈ നവംബർ മാസം അവസാനത്തിൽ ആണ്. 2017 ഒക്ടോബർ/നവംബറിൽ പ്ലാൻ ചെയ്‌തെങ്കിലും കൂട്ടത്തിൽ വലിയവനായ വോൾക്കാനോ Mt Agung തീ തുപ്പി ആകെ സീൻ കോണ്ട്ര ആക്കി. ഭാഗ്യത്തിന് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. പിന്നെ അത് തായ്‌ലൻഡ് ട്രിപ്പ് ആക്കി മാറ്റി വളരെ കുറഞ്ഞ ചെലവിൽ നമ്മെ പറക്കാൻ ശീലിപ്പിച്ച എയർ ഏഷ്യ നിന്ന് 15,000 രൂപയ്ക്കു ടു വെയ് ടിക്കറ്റ്, കൊച്ചിയിൽ (COK) നിന്നും കോലലമ്പുർ (KUL) വഴി ബാലി ഡെന്പാസാർലേക്ക് (DPS). KUL to DPS എയർക്രാഫ്റ്റ് എയർ ഏഷ്യ X ആയിരുന്നു. എയർ ബസ് 330 മോഡൽ വലുപ്പത്തിൽ സാധാരണ എയർ ഏഷ്യ ഫ്ലൈറ്റുകൾ ആയ A320 യേക്കാൾ വലുതും കൂടുതൽ സീറ്റിങ് കപാസിറ്റിയും ഉള്ളത് ഒരു പുതിയ എക്സ്പീരിയൻസ് നൽകി. സീറ്റുകൾ ഭൂരിഭാഗവും വിദേശികളായ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു.

Malaysia Transit Visa എടുക്കേണ്ട ആവശ്യം ഇല്ല – Applicable only for international transfers with a maximum stop-over of 18-hours in Malaysia. കൂടുതൽ വിവാരങ്ങൾക്ക് https://www.airasia.com/…/our-conne…/connecting-flights.page നോക്കുക
ഫ്രീ വിസ ഓൺ അറൈവൽ ഉള്ളത് കൊണ്ട് 6 മാസം എങ്കിലും വാലിഡിറ്റി ഉള്ള പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും മാത്രം മതി ബാലിയിലേക്കു വിമാനം കയറാൻ. വളരെ മനോഹരമായി പരമ്പരാഗത രീതിയിൽ അലങ്കരിച്ച Ngurah Rai International Airport ബാലിയെപ്പറ്റി ഒരു ക്ലിയർ പിക്ചർ നമുക്ക് തരുന്നതായിരുന്നു. ഇമ്മിഗ്രേഷൻ നടപടികൾ എല്ലാം വളരെ എളുപ്പം, ആകെ തിരിച്ചു പോകുന്ന തീയതി മാത്രമേ അവർ ചെക്ക് ചെയ്യുന്നുള്ളൂ, കാരണം 30 ദിവസമാണ് ഫ്രീ വിസ കാലാവധി. താമസം മുൻ‌കൂർ ബുക്ക് ചെയ്തു അതിൻ്റെ പ്രിന്റ് ഔട്ട് കരുതുന്നത് നന്നായിരിക്കും, ഇമ്മിഗ്രേഷൻ ഓഫീസർമാർ ആരോടും അത് ചോദിക്കുന്നത് കണ്ടില്ല എന്നിരുന്നാലും.

ഏറ്റവും കുറഞ്ഞത് ഒരു ആറ് ദിവസം എങ്കിലും ഉണ്ടെങ്കിൽ ആണ് ബാലി നന്നായി ചുറ്റി കറങ്ങാൻ പറ്റുകയുള്ളു. നിർഭാഗ്യവശാൽ നാല് ദിവസങ്ങളും, ഒരു ദിവസം വിമാന യാത്രക്കും ആയി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കാരണം കൊണ്ട് പണ്ട് മുതലേ പ്ലാൻ ചെയ്തു വച്ചിരുന്ന Nusa Penida or Nusa Lembongan island കളിലേക്കുള്ള യാത്ര വളരെയധികം വിഷമത്തോടെ ഒഴിവാക്കേണ്ടി വന്നു
കുറച്ചു സമയം കൊണ്ട് പറ്റാവുന്നത്രയും സ്ഥലങ്ങൾ കാണുന്നതിന് ഓരോ ദിവസവും പോകേണ്ട സ്ഥലങ്ങൾ പ്ലാൻ ചെയ്തിരുന്നു. പബ്ലിക് ട്രാൻസ്പോർട്ടഷൻ ഒന്നും അവിടെ കാര്യമായി ഉള്ളതായി എവിടെയും വായിച്ചില്ല.

അത് കൊണ്ട് മറ്റു രാജ്യങ്ങളിൽ പോയ ടൂറിൽ നിന്ന് വ്യത്യസ്തമായി സ്കൂട്ടർ റെന്റ് നു എടുക്കാം എന്ന് വിചാരിച്ചു. അതിന്റെ ഭാഗമായി നാട്ടിൽ നിന്നും ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) എടുത്തു. നമ്മുടെ രാജ്യത്തെതു പോലെ തന്നെ ഇടതു വശം ചേർന്നുള്ള ഡ്രൈവിംഗ് ആയതിനാലും നമ്മളെക്കാളും മാന്യമായി അവിടെ ഉള്ളവർ ഡ്രൈവ് ചെയ്യുന്നതിനാലും ഇന്ത്യക്കാർക്ക് ധൈര്യമായി സ്കൂട്ടർ അല്ലെങ്കിൽ കാർ റെന്റിന് എടുക്കാം.കേരളത്തിൽ നിന്ന് IDP എങ്ങനെ എടുക്കാം എന്നത് താഴെ ലിങ്ക് ഇൽ ഉണ്ട്
https://m.facebook.com/groups/785863974804742?view=permalink&id=2102675693123557

കറൻസിയും അതിൻ്റെ വിനിമയവും 

നമ്മുടെ 1 രൂപ അവരുടെ 200 രൂപിയാ (appx.) ആണ്. 200, 500, 1000 രൂപിയായുടെ coins ഉം 2000, 5000, 10000, 20000, 50000, 100000 ത്തിന്റെ നോട്ട്കലും ആണ് അവിടെ പ്രചാരത്തിൽ ഉള്ളത്. പൂജ്യങ്ങളുടെ എണ്ണ കൂടുതൽ കാരണം, ഉദാഹരണത്തിന്‌ അവർ 10 എന്ന് പറഞ്ഞാൽ അത് 10,000വും (₹50); 120 എന്ന് ഒക്കെ പറഞ്ഞാൽ 1,20,000 വും (₹600) ആയി വേണം നമ്മൾ എടുക്കാൻ.
നമ്മുടെ രൂപയിലേക്കു മാറ്റി കണക്കാക്കാൻ എളുപ്പ മാർഗം – അവസാനത്തെ മൂന്ന് പൂജ്യങ്ങൾ മാറ്റി കളഞ്ഞു,

ബാക്കി ഉള്ളതിനെ 5 കൊണ്ട് ഗുണിക്കുക. (100,000 IDR =~ 500 INR ) നാട്ടിൽ നിന്ന് തന്നെ INR മാറ്റി USD ആക്കിയാൽ USD പിന്നീട് അവിടെ എത്തിയിട്ടു ഹോട്ടലിനു സമീപം ഉള്ള എക്സ്ചേഞ്ച് സെന്ററിൽ നിന്ന് IDR ലേക്ക് മാറ്റിയാൽ മതി. 1 USD ക്കു 14,300 മുതൽ 14,375 വരെ ലഭിച്ചു. പല തവണ ആയി 100 / 50 USD എക്സ്ചേഞ്ച് ചെയ്യുന്നതാകും നല്ലതു. (ഡൌൺലോഡ് XE ആപ്പ് ഫോർ ഈസി calculations)മുഖ്യമായും രണ്ടു സ്ഥലങ്ങളിൽ ആയി ഹോട്ടൽസ് ബുക്ക് ചെയ്യുന്നതാണ് സ്ഥലങ്ങൾ കവർ ചെയ്യാൻ എളുപ്പം.

1. കുട്ടയിലും 2. ഉബൂദിലും.

താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങൾ ആണ് ബാലിയിൽ പോയാൽ കണ്ടിരിക്കേണ്ടത്. സഞ്ചാര സുഹൃത്തുക്കളുടെ ചിലവഴിക്കാനുള്ള ദിവസങ്ങൾ അനുസരിച്ചു വ്യക്തമായി പ്ലാൻ ചെയ്തു പോകാൻ സാധിച്ചാൽ മാക്സിമം സ്ഥലങ്ങൾ കവർ ചെയ്യാനാകും. അതിനായി ഹബ് പോയിന്റ് ഇൽ നിന്നും ഓരോ ഇടത്തേക്കും ഉള്ള ദൂരം കൊടുത്തിട്ടുണ്ട്

കുട്ട

Towards North: ◆ Kuta beach – 0 Km ◆ Waterbom water theme park – 1 Km ◆ Legian Beach – 5 Km ◆ Seminyak Beach – 6 Km◆ Tanah Lot Temple – 21Km (***Must to see***)◆ Taman Ayun Temple – 23 Km (From Tanah Lot 13 Km) Towards South: ◆ Jimbaran – Pantai Tegal Wangi Beach – 15 Km (***Must to See***) ◆ Dreamland Beach (Balangan Beach) – 20 Km (From Pantai Tegal Wangi 8 Km) (Must to see) ◆ Uluwatu Temple – 22 Km (***Must to see***) ◆ Pandawa Beach – 22 Km (From Uluwatu 15 Km) ◆ Nusa Dua Beach (From Pandawa Beach 8 Km) / Umbrella Mountain View ◆ Garuda Wisnu Kencana Cultural Park – 16Km (On the way to Uluwatu) ◆ Padang Padang Beach – 21 Km ◆ Suluban Beach – 25 Km

ഉബൂദി

◆ Ubud Palace – 0 Km ◆ Ubud Art Market – 0 Km ◆ Campuhan Ridge Walk – 1Km ◆ Pura Gunung Lebah Temple – 1 Km ◆ Pura Taman Saraswati Temple – 1 Km ◆ Sacred Monkey Forest – 2 Km ◆ Goa Gajah Guha Temple – 5Km ◆ Tegalalang Rice Terrace – 10 Km ◆ Tegenungan Waterfall – 10Km ◆ Bali Bird Park / Bali Zoo – 11 Km ◆ Tirta Empul Temple – 15 Km ◆ Mount Kawi / Gunung Kawi Temple – 13 Km ◆ Besakih Temple (Mother Temple Agung) – 43 Km ◆ Ulun Danu Bratan Temple – 44 Km + Bedugul Botanical Garden – 2 Km
◆ Taman Tirtagangga Temple – 60 Kms ◆ Mount Batur Trekking 42 Km + Ulun Danu Batur
Mt. Batur വോൾക്കാനോ ട്രെക്കിങ്ങിൽ ഏകദേശം 2 മണിക്കൂറോളം ട്രെക്ക് ചെയ്യാനുണ്ട്. സമയക്കുറവ് മൂലവും 2 മണിക്കൂർ ട്രക്ക് ചെയ്താൽ പിന്നെ ഒരു ദിവസം റസ്റ്റ് എടുക്കേണ്ടി വരുമോ എന്ന പേടി കാരണവും അത് ഒഴിവാക്കി, മറ്റൊരു ടൂർ പാക്കേജ് ആയ Caldera എക്സ്പീരിയൻസ് ട്രെക്കിങ്ങ് ആണ് ബുക്ക് ചെയ്തത്.

Mount Batur Caldera ട്രെക്കിങ്ങ്

അഗ്നിപര്വതത്തിന്റെ ചുറ്റുമുള്ള വായ പോലെ ഉള്ള ഭാഗമാണ് “Caldera” (a large volcanic crater, typically one formed by a major eruption leading to the collapse of the mouth of the volcano). വെളുപ്പിനെ രണ്ടര മണിയോടെ നമ്മളെ ഹോട്ടലിൽ നിന്നും ഡ്രൈവർ പിക്ക് ചെയ്യും. ഏതാണ്ട് രണ്ടു മണിക്കൂര് ഡ്രൈവ് ഉണ്ട് കിന്താമണിയിലേക്ക്. Pura Hulundanu Batur എന്ന അമ്പലത്തിനു അടുത്ത് കാര് ഡ്രൈവ് അവസാനിക്കും.

ടൂർ ഗൈഡ് അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഒരു ബോട്ടിൽ 10 മിനിറ്റ് Batur Lake മറികടന്നു അഞ്ചു മണിയോടെ നമ്മള് മല കയറാന് തുടങ്ങും. 40 മിനിറ്റ് ഓളം അതികം ബുദ്ധിമുട്ടില്ലാത്ത മലകയറ്റം. അവിടെ നിന്നും മനോഹരമായ Batur Lake ന്റെയും അകുങ് അഗ്നിപര്വതത്തിന്റെയും പശ്ചാത്തലത്തിൽ സുര്യോദയം മനോഹരം തന്നെ. അകുങ് അഗ്നിപര്വതത്തിൽ നിന്നും ഉയരുന്ന പുക കാണാൻ സാധിക്കും. ഗൈഡ് ഞങ്ങൾക്ക് ചായയും ലൈറ്റ് ബ്രേക്ഫാസ്റ്റും നൽകി. കുറച്ചു നേരം ആ കാഴ്ചകൾ കണ്ടിരുന്നു തിരികെ പോന്നു. മടങ്ങുന്ന വഴിയിൽ കോഫി പ്ലാന്റ്റ്റേഷനിൽ നിന്ന് ഫേമസ് ലുവാക് കോഫിയും മറ്റു 8 തരം കോഫികളും രുചിച്ചു.

#Sanur & #NusaDua Beaches ◆ Bias Tugel Beach #NusaLembongan ഐലൻഡ് (By Speed Boat) ◆ Dream Beach ◆ Devil’s Tear Beach #NusaPenida ഐലൻഡ് (By Speed Boat) ◆ Kelingking Beach◆ Crystal Bay Beach ◆ Angel’s Billabong Beach ◆ Broken Beach
സഞ്ചാരികളെ വളരെയധികം ഹെല്പ് ചെയുന്ന ഒരു app ആണ് KLOOK. കുറേ അധികം ആക്ടിവിറ്റീസ് ഡിസ്‌കൗണ്ട് റേറ്റിൽ നമുക്ക് ലഭിക്കും. തൈലന്ഡിലും മലേഷ്യയിലും ദുബൈയിലും ഈ ആപ്പ് മുൻപ് ഉപയോഗിച്ചട്ടുള്ളത് കൊണ്ട്, ബാലിയിലും ഇത് തന്നെ യൂസ് ചെയ്തു. https://www.klook.com/invite/U80W1?c=IN

സിം കാർഡ്, സ്കൂട്ടർ, വോൾക്കാനോ ട്രെക്കിങ്ങ് മുതലായവ ഇത് വഴി ആണ് ബുക്ക് ചെയ്തത്. ഡെൻപാസർ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി എമിഗ്രേഷൻ നടപടികൾ കഴിഞ്ഞു പുറത്തു വന്നപ്പോൾ അവിടെ സിം കാർഡും, സ്കൂട്ടറും റെഡി ആയിരുന്നു. പുതിയ ഒരു നാട്ടിൽ എത്തുമ്പോൾ അങ്ങനെ ഒരു ഉപകാരം വളരെ വലുതാണ്. 485Rs (USD6.8) നു Klook വഴി Credit Card വച്ച് ബുക്ക് ചെയ്തപ്പോൾ Buy 1 Get 1 ഓഫറിൽ XL എന്ന കമ്പനിയുടെ രണ്ട് സിം കാർഡ്സ് കിട്ടി. മിനിറ്റുകൾക്കകം മൊബൈൽ ഫോൺ ആക്റ്റീവ് ആയി. പോയ ഒട്ടു മിക്ക സ്ഥലങ്ങളിലും 4ജി സ്പീഡ് നെറ്റ്‌വർക്ക് ലഭ്യമായിരുന്നു.

സ്കൂട്ടർ ഡെലിവറി ബോയ് പാർക്കിംഗ് ഏരിയയിലേക്ക് കൂട്ടികൊണ്ട് പോയി സ്കൂട്ടർ ഹാൻഡോവേർ ചെയ്തു. 2 ഹെൽമെറ്റ്, 1 റെയ്ൻ കോട്ട്, ഫുൾ ടാങ്ക് പെട്രോൾ, വണ്ടിയുടെ papers ഇത്രയും നമുക്ക് നൽകും. പാർക്കിങ്ങിൽ അടയ്ക്കാനുള്ള Rp.2000 (₹10)തന്നിട്ടാണ് ആള് പോയത്. അവിടെ നിന്ന് നേരെ കുട്ടയിലെ ഹോട്ടല് റൂമിലേക്ക്. തിരിച്ചുപോരുന്ന ദിവസം എയർപോർട്ടിൽ തന്നെ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു തിരിച്ചു നൽകിയാൽ മതി. സ്കൂട്ടർ തന്നെയാണ് ഏറ്റവും convenient method of transportation in ബാലി. ഫാമിലി ആയി 2 ആളിൽ കൂടുതൽ ഉണ്ടെങ്കിൽ കാറ് റെന്റിന്‌ എടുത്താൽ നല്ലത്‌.

ഒരു ലിറ്റർ പെട്രോളിന് Rp.7800 മുതൽ ലഭിക്കും (വെറും Rs.40). 3 വ്യത്യസ്തമായ ക്വാളിറ്റിയിൽ പെട്രോൾ ഉണ്ട്. പമ്പുകൾക്കു പുറമെ, ചെറിയ ടൗൺകളിൽ ഹാൻഡ് പമ്പ് ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന രീതിയിൽ കടകളിൽ പെട്രോൾ കിട്ടും. അതിനും പുറമെ നമ്മുടെ നാട്ടിലെ മുറുക്കാൻ കട പോലെയുള്ള ചെറിയ ഷോപ്കളിൽ നിന്നുപോലും ചില്ലു കുപ്പിയിൽ പെട്രോൾ ലഭിക്കും (10,000 IDR – appx 50Rs) അതുകൊണ്ടു ഇന്ധന ലഭ്യത പറ്റിയുള്ള വേവലാതി വേണ്ട. ഇത്ര കുറഞ്ഞ വിലയിൽ പെട്രോൾ വിറ്റിട്ടും, അതിന്റെ ഒരു വിട്ടുവീഴ്ചയും റോഡുകളിൽ കണ്ടില്ല.

നല്ല ക്വാളിറ്റിയിൽ വില്ലേജ് പോക്കറ്റ് റോഡുകൾ പോലും ഭംഗിയായി നിർമിച്ചിരിക്കുന്നു. ടാക്സ് എന്ന പേരിൽ ഇരട്ടിയിലധികം പെട്രോളിന് വാങ്ങി നമ്മെ ഭരിക്കുന്ന സ്റ്റേറ്റ് / സെൻട്രൽ ഗവൺമേന്റിനെയും നമ്മുടെ നാട്ടിലെ പൊട്ടി പൊളിഞ്ഞ റോഡുകളെയും ഒക്കെ പറ്റി ചിന്തിച്ചാൽ സ്വന്തം നാടിനെ ഒരു നിമിഷത്തേക്ക് വെറുത്തു പോയാൽ ആരെയും കുറ്റം പറയാൻ പറ്റില്ല Klook ഉപയോഗിക്കാതെ നേരിട്ടു സ്കൂട്ടർ ബുക്ക് ചെയ്യണമെങ്കിൽ Contact : +628176499994. (Whatsapp) Rate 75000 IDR (375Rs per day).

4 ദിവസത്തെ ട്രിപ്പിൽ 250 കിലോമീറ്ററോളം സ്കൂട്ടറിൽ സഞ്ചരിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആണ്. നമ്മുടെ നാട്ടിൽ ടൂർ പോകുന്ന അതെ ലാഘവത്തോടെയും എളുപ്പത്തിലും പരമാവധി സ്ഥലങ്ങൾ കാണാൻ അത് സഹായിച്ചു. ഒരിക്കൽ പോലും ഒരു പോലീസ് കൈ കാണിക്കുകയോ ബുക്കും പേപ്പറും (IDP അടക്കം) അവശ്യപ്പെടുകയോ ചെയ്തില്ല. നമ്മൾ സേഫ് ആയി മാന്യമായി വണ്ടി ഓടിച്ചാൽ ഒരു പ്രശ്നവും ഇല്ല.

Rabsata Angkul Beach Inn, Home @ 36 Condotel 4* എന്നീ ഹോട്ടലുകളിൽ ആണ് Kuta യിൽ താമസിച്ചത്. Warsa Garden എന്ന ഹോട്ടലിൽ ഉബുഡിലും. ആകെ 4 നൈറ്റ് 4500 Rs ആയി. മൊബൈൽ/ക്യാമറ ചാര്ജിങ്ങിന് പവർ അഡാപ്റ്റർ ചിലപ്പോൾ വേണ്ടി വന്നേക്കാം, അത് അടുത്തുള്ള സ്റ്റേഷനറി ഷോപ്പിൽ 15,000 രൂപയാക്കു ലഭിക്കും!! (Rs.75) ഭക്ഷണം – “നാസി ഗോരേങ് (ഫ്രൈഡ് റൈസ്)” എല്ലായിടത്തും കിട്ടും.

പിന്നെ ബാലിനീസ് സ്റ്റൈൽ ഇൽ ഉള്ള ചിക്കൻ, പോർക്ക്, സീ ഫുഡ്, ബീഫ് എന്നിവയും ലഭിക്കും. ടേസ്റ്റ് നമുക്ക് അത്ര അങ്ങോട്ട് പിടിച്ചില്ലേൽ; KFC, McD, Dominos ലേക്ക് മാറേണ്ടി വരും. പിന്നെ KFC പോലെ ഉള്ള local fried chicken – DFC, BFC മുതലായ പേരുകളിൽ ലഭിക്കും. മിക്കവാറും ടൗൺകളിൽ ഇങ്ങനത്തെ ഷോപ്സ് കാണാം, നിസാരമായ വിലക്ക് ടേസ്റ്റി ഫ്രൈഡ് ചിക്കൻ കഴിക്കാം. സ്‌നേക് സ്കിൻ ഫ്രൂട്ട്, ദുരിയാൻ മുതലായ ഫ്രൂട്ട്കൾ ടേസ്റ്റ് ചെയ്യാൻ മറക്കരുത്.

നല്ല വെള്ള മണൽ ഉള്ള ബീച്ചും നീല കളർതോന്നിപ്പിക്കുന്ന കണ്ണാടി പോലെയുള്ള കടൽ കണ്ട് അന്തം വിട്ട് ക്യാമറയും പൊക്കി അതിനടുത്തു പോയി നിന്നാൽ വലിയ വില കൊടുക്കേണ്ടി വരും…! ജിമ്പാരൻ ബീച്ചിൽ വച്ച് അങ്ങനെ ഒരു തിര സത്യത്തിൽ ഞാൻ കണ്ടില്ല, അത് വരെ തൊട്ടു മുന്നിൽ ഉള്ള പാറയിൽ അടിച്ചു തിരിച്ചു പോയിരുന്ന ആൾ ഒന്ന് കണ്ണ് തെറ്റിയപ്പോളേക്കും എന്റെ തലയ്ക്കു മീതെ കൂടെ പറന്നു ക്യാമറയെയും എന്നെയും നനച്ചു കൊണ്ട്.! പെട്ടന്ന് വെട്ടി തിരിഞ്ഞെങ്കിലും കുറച്ചു വെള്ളം കുടിച്ചു കാണണം, പിന്നെ അവൻ ഓൺ ആയിട്ടില്ല. കാനൻ സർവീസ് സെന്ററിൽ കൊടുത്തപ്പോൾ 22500 ആകും DSLR റിപ്പയർനു.! So be careful..!

വൈറ്റ് സാൻഡ് ബീച്ചുകൾക്കു പുറമെ നല്ല കറു കറുത്ത ബ്ലാക്ക്‌ സാൻഡ് ബീച്ചുകളും ബാലിയിൽ ഉണ്ട്. Kubur Beach, Pasir Hitam Beach മുതലായവ ബ്ലാക്ക്‌ സാൻഡ് ബീച്ചുകൾ ആണ്. ബ്ലാക്ക്‌ സാൻഡ് ഉണ്ടാകുന്നത് മുഖ്യമായും അഗ്നിപര്വതങ്ങളിലെ പാറ പൊടിഞ്ഞു ആണ്. ലാവയിലെ വോൾക്കാനിക് മിനെറല്സും കോബാൾട് അടക്കമുള്ള കെമിക്കൽസും ഉള്ളത് കൊണ്ടാവണം ലോക്കൽ ആളുകൾ ഒരു അരിപ്പ വച്ച് മണൽ അരിച്ചു എന്തോ വേർതിരിചു ചാക്കിലേക്കു മാറ്റുന്നുണ്ടായിരുന്നു. ഫസ്റ്റ് ഡേ Tanah Lot ഇൽ പോയപ്പോൾ മഴ കാരണം കാമറ എടുക്കേണ്ടി വന്നില്ല, സെക്കന്റ് ഡേ ഇൽ കടൽ വെള്ളം കയറി തീരുമാനവും ആയി. അതുകൊണ്ടു ഫോട്ടോസ് ഒക്കെ മൊബൈലിൽ തന്നെ എടുത്തതാണ്..

കടപ്പാട് : Krishna R Nair

LEAVE A REPLY

Please enter your comment!
Please enter your name here