ജര്‍മ്മന്‍ പാരമ്പര്യം ഉയര്‍ത്തി വിപണിയില്‍ നിലകൊള്ളുന്ന ഫോക്‌സ്‌വാഗണ്‍ ഇന്ന് അറിയപ്പെടുന്നത് ലോഗോയിലെ VW യിലാണ്. 1937 ല്‍ ജര്‍മ്മനിയിലെ വോള്‍സ്‌ബോര്‍ഗില്‍ സ്ഥാപിതമായ ഫോക്‌സ്‌വാഗണ്‍ ഓട്ടോമൊബൈല്‍ കമ്പനി, രാജ്യാന്തര വിപണിയില്‍ ഇന്ന് ശക്തമായ സാന്നിധ്യമാണ്.
ഒരു നൂറ്റാണ്ടിനോളം പാരമ്പര്യം വിളിച്ചോതുന്ന ഫോക്‌സ്‌വാഗണുമുണ്ട് ചില ചരിത്ര ബന്ധങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ്, തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മിക്കാന്‍ ഓസ്ട്രിയന്‍ എഞ്ചിനീയറായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ സമീപിക്കുകയായിരുന്നു.
വേഗതയേറിയ ചെലവ് കുറഞ്ഞ പ്രൊഡക്ഷന്‍ കാറുകളായിരുന്നു ഫോക്‌സ്‌വാഗണിലൂടെ ഹിറ്റ്‌ലര്‍ സ്വപ്‌നം കണ്ടത്. 1000 റെയ്ക്‌സ്മാര്‍ക്ക്‌സില്‍ (ജര്‍മ്മന്‍ നാണയം) ഒതുങ്ങുന്ന കാറുകളെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയായിരുന്നു ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിട്ടതും. 1938 ല്‍ നാസി റാലിയില്‍ വെച്ച് ഹിറ്റ്‌ലര്‍ നല്‍കിയ പ്രസ്തവാന ഇങ്ങനെ,ഈ കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്.
ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ കാര്‍, ജനങ്ങളുടെ സന്തോഷമാണ് ഈ കാര്‍ ലക്ഷ്യമിടുന്നതും’. തുടര്‍ന്ന് 1939 ല്‍ ബര്‍ലിന്‍ മോട്ടോര്‍ ഷോയിലാണ് ഫോക്‌സ്‌വാഗണ്‍ കാര്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് കാര്‍ ഉത്പദാനം ഫോക്‌സ്‌വാഗണ്‍ നിര്‍ത്തുകയായിരുന്നു.
അതേസമയം, ഹിറ്റ്‌ലറാണ് രൂപകല്‍പനയിലാണ് ഫോക്‌സ്‌വാഗണിന്റെ കാറുകള്‍ ഒരുങ്ങിയതെന്ന വാദവും ചരിത്രകാരന്മാര്‍ക്ക് ഇടയില്‍ ശക്തമാണ്. യുദ്ധക്കെടുതികളില്‍ തകര്‍ന്നടിഞ്ഞ ഫോക്‌സ്‌വാഗണിന്റെ പുനരുജ്ജീവനമാണ് പിന്നെ ലോകം കണ്ടത്. സഖ്യരാഷ്ട്രങ്ങള്‍ മുഖേന, ജര്‍മ്മന്‍ ഓട്ടോ വ്യവസായം ജീവശ്വാസം നേടി. തുടക്കകാലത്ത്.
നാസി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില്‍പന മന്ദഗതിയിലായിരുന്നു. കൂടാതെ, ജനങ്ങളുടെ കാറെന്ന ആശയത്തില്‍ ഒരുങ്ങിയ ചെറു ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വട്ടാകൃതിയും രാജ്യാന്തര വിപണിയ്ക്ക് അത്ര ദഹിച്ചില്ല. 1959 ല്‍ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ അത്യപൂര്‍വ്വ ഘടനയെ ചൂണ്ടിക്കാട്ടി ഡോയല്‍ ഡെയ്ന്‍ ബേണബാക്ക് എന്ന പരസ്യ കമ്പനി നടത്തിയ പ്രചരണം, ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ മുന്നേറ്റത്തിന് വഴിതെളിച്ചു.
ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് ബീറ്റില്‍ എന്ന നാമം നല്‍കിയതും ഇതേ പരസ്യ കമ്പനിയാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമേരിക്കയിലെ ബെസ്റ്റ് സെല്ലിംഗ് കാറായി ബീറ്റിലുകള്‍ മാറി. 1908-27 കാലഘട്ടത്തില്‍ ഫോര്‍ഡ് സ്ഥാപിച്ച 15 മില്യണ്‍ കാര്‍ വില്‍പന റെക്കോര്‍ഡ്, 1972 ല്‍ ബീറ്റില്‍ മറികടന്നു. 1935 മുതല്‍ക്കെയുള്ള ബീറ്റിലിന്റെ രൂപഘടന, വിപണിയ്ക്ക് മടുക്കുന്നു എന്ന തിരിച്ചറിവിലാണ് സ്‌പോര്‍ടിയര്‍ വേര്‍ഷനുകളായ റാബിറ്റ്, ഗോള്‍ഫ് മോഡലുകളെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് തന്നെ ലോഗോയിലെ ചിറകുകളെ ഫോക്‌സ്‌വാഗണ്‍ നീക്കി നാസി പടയെ കീഴടക്കിയ ബ്രിട്ടീഷ്, ലോഗോയിലെ നാസി ചിഹ്നത്തെ പൂര്‍ണമായും മാറ്റി 2000 ലാണ് ഫോക്‌സ്‌വാഗണ്‍ ലോഗോയ്ക്ക് ത്രിമാന മുഖം ലഭിച്ചത്