കരിമ്പനകൾ കഥകൾ പറയുന്ന പാലക്കാടിന്റെ മണ്ണിൽ വേരിട്ടു വളർന്ന കഥയാണ് ഒടിയന്റേത്. വള്ളുവനാടൻ ഗ്രാമങ്ങളിൽ ആളുകളെ ഭയപ്പെടുത്തുന്ന കഥാപാത്രമായ ഒടിയൻ കാലം എത്ര മുന്നോട്ട് പോയിട്ടും നാടോടിക്കഥകളിലെയും മിത്തുകളിലെയും പ്രധാന കഥാപാത്രം തന്നെയാണ്.
ഒടിയൻരെ ചരിത്രം നോക്കി ഇറങ്ങിയാൽ എത്തിനിൽക്കുക നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളിലാണ്. കേട്ടു തഴമ്പിച്ച മുത്തശ്ശിക്കഥകളിലെ കഥാപാത്രമായ ഒടിയൻ ഇരുട്ടിൻരെ തോഴനായിരുന്നു. ഇരുളിന്റെ മറവിൽ ഒടിവിദ്യ ചെയ്ത് ആളുകളെ ഭയപ്പെടുത്തിയിരുന്ന ഒടിയൻ വെള്ളിത്തിരയിലെത്തിയപ്പോൾ കൗതുകം വീണ്ടും കൂടുകയാണ്. ആരാണ് ഒടിയൻ എന്നും ഒടിയന്റെ കഥകളിലെ പ്രധാന ഇടങ്ങൾ ഏതൊക്കെയെന്നും വായിക്കാം വായിക്കാം.