രു ചുവന്ന സാരിയുടുത്ത്,മുടിയൊക്കെ അഴിച്ചിട്ട് ജനാലയ്ക്കടുത്ത് പുറത്തേക്ക് നോക്കി ഒരു സ്ത്രീ. വാതില്‍ തുറന്ന ശബ്ദം കേട്ട് എനിക്കു നേരേ തിരിഞ്ഞു.മുറുക്കിച്ചുവന്ന ചുണ്ടുകള്‍ വിടര്‍ത്തി ഒന്നു ചിരിച്ചു. അല്ലെങ്കില്‍ ചിരി വരുത്തി. അതാണ് ശരി. കണ്ടിട്ട് ഒരു മലയാളി ലുക്കില്ല. ഇനി മലയാളിയല്ലേ കാമാത്തിപുര.ഒരുപാട് കേട്ടിട്ടുണ്ട് ഈ സ്ഥലത്തെപ്പറ്റി.കേട്ടറിഞ്ഞതില്‍ കൂടുതലും നല്ല കാര്യങ്ങളായിരുന്നില്ല. ഗുണ്ടകളും വേശ്യകളും നിറഞ്ഞ ഒരു ചേരി. പിടിച്ചുപറിയും തമ്മില്‍ത്തല്ലും. പുറത്തുനിന്ന് വരുന്നവര്‍ അവിടെ കാശ് കൊടുത്തിട്ടു തിരികേ പോകുന്നു..അധികാരികള്‍ക്കോ പോലീസുകാര്‍ക്കോ അവിടെ വലിയ റോള്‍ ഇല്ല,ഒരു വിയറ്റ്നാംകോളനി സ്റ്റൈല്‍.അവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹം തോന്നിയത് എന്നു മുതലാണെന്ന് അറിയില്ല