ഇന്ത്യക്കാർക്ക് വിസയില്ലാതെ പോയി വരാൻ കഴിയുന്ന 10 രാജ്യങ്ങൾ ഇതാണ്

0
5165

യാത്രകള്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. വിദേശത്തേയ്ക്കുള്ള ഉല്ലാസ യാത്രകള്‍ക്കു മലയാളികള്‍ക്കിടയില്‍ സ്ഥാനം വന്നുതുടങ്ങിയ ഒരു കാലവുമാണിത്. എന്നാല്‍ വിസയുമായി ബന്ധപ്പെട്ടുള്ള നൂലാമാലകള്‍ പലപ്പോഴും ഒരു തലവേദനയാണ്.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യന്‍ പറ്റുന്ന പല രാജ്യങ്ങളുമുണ്ടെന്ന കാര്യം പക്ഷെ ഇപ്പോഴും പലര്‍ക്കും അറിയില്ല. അങ്ങനെയുള്ള ചില സുന്ദരന്‍ രാജ്യങ്ങളുടെ പേരുകളാണ് ചുവടെ കൊടുക്കുന്നത്.

1.മൗറീഷ്യസ്

ഈ ദ്വീപ് രാഷ്ട്രത്തിലെ മനോഹരമായ ബീച്ചുകളും ഹോളിഡേ റിസോര്‍ട്ടുകളും ഒക്കെ ആരെയും ആകര്‍ഷിക്കും. ഇവിടുത്തെ തെരുവോര ഭക്ഷണത്തിന്റെ രുചിയും പുകള്‍ പെറ്റതാണ്. കരിമ്പിന്റെ നാടായ മൗറീഷ്യസില്‍ ഗംഭീരമായ ഷുഗര്‍ മ്യൂസിയവും, അഗ്നിപര്‍വത സ്ഫോടനത്തില്‍ രൂപപ്പെട്ട പ്രകൃതിയുടെ തന്നെ വ്യത്യസ്തമായ സൗന്ദര്യവും ദര്‍ശിക്കാം.

2.ഫിജി

ദക്ഷിണ പസിഫിക് സമുദ്രത്തില്‍ നിലകൊള്ളുന്ന മറ്റൊരു ദ്വീപ്രാഷ്ട്രം. 333 ദ്വീപുകളുടെ കൂട്ടമായ ഈ കൊച്ചു രാജ്യം ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനും ഏറെ അകലെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ചുകളും ജൈവ വൈവിധ്യവുമൊക്കെ ഏറെ പ്രത്യേകതകളുള്ളതാണ്

3.ഹോങ്കോങ്

നഗരത്തിന്റെ മാസ്മരികത തൊട്ടറിയണമെങ്കില്‍ യാത്ര ഹോങ്കോങ്ങിലേക്കാകാം. ഡിസ്നീലാന്‍ഡ് ഹോങ്കോങ്ങ്, ലന്റാവ് ദ്വീപ് എന്നിവ ഹോങ്കോങ് യാത്രയില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട രണ്ടിടങ്ങളാണ്.

4.നേപ്പാള്‍

ഹിമാലയന്‍ വശ്യതയും നിഗൂഢതയും നിറഞ്ഞാടുന്ന നമ്മുടെ അയല്‍ രാജ്യം. ഒപ്പം ബുദ്ധമതത്തിന്റെ സമാധാന ഭാവങ്ങളും. നേപ്പാള്‍ തീര്‍ച്ചയായും ഏതൊരു സഞ്ചാരിയെയും മാടിവിളിക്കുന്ന ഒരിടമാണ്

5.ഇക്വഡോര്‍

ആമസോണ്‍ കാടുകള്‍, ആന്‍ഡിന്‍ പര്‍വതനിരകള്‍, ഗാലപ്പാഗോ ദ്വീപുകള്‍. ധാരളം.കേട്ടുപരിചയമുള്ള ദൂരെയെങ്ങോ ഉള്ള ഇടങ്ങള്‍ അല്ലേ. അതെ ഇവിടമൊക്കെ പോകാനും നമുക്ക് വിസയുടെ ആവശ്യമില്ല

6.ഭൂട്ടാന്‍

കിഴക്കന്‍ ഹിമാലയത്തിലെ സുന്ദരഭൂമി. ജനങ്ങളുടെ സന്തോഷത്തിനു മറ്റെന്തിനേക്കാളുമുപരി സ്ഥാനം നല്‍കുന്ന രാജ്യം. ഇവിടുത്തെ കുന്നുകള്‍ക്കും, താഴ്‌വാരങ്ങള്‍ക്കും ബുദ്ധമന്ദിരങ്ങള്‍ക്കും കോട്ടകള്‍ക്കുമെല്ലാമുണ്ട് ഒരു വശ്യത. ഭൂട്ടാന്റെ തനതു രുചിക്കൂട്ടുകളും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്

7.ജമൈക്ക

സുന്ദരന്‍ ബീച്ചുകള്‍ക്കും മഴക്കാടുകള്‍ക്കും പ്രസിദ്ധമാണ് ഈ കരീബിയന്‍ ദ്വീപ് രാഷ്ട്രം. നിങ്ങള്‍ ഒരല്‍പം സാഹസം ഇഷ്ടപെടുന്ന ആളാണെങ്കില്‍ ഇവിടുത്തെ ഡാന്‍ നദിയിലെ വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടൈന്‍ നാഷണല്‍ പാര്‍ക്കുമൊക്കെ ഇഷ്ടപ്പെടും.

8.സമോവ

ദക്ഷിണ പസിഫികിലെ മറ്റൊരു ദ്വീപ്. പാറക്കൂട്ടങ്ങള്‍ അതിരിട്ട ബീച്ചുകളും ചെങ്കുത്തായ മലനിരകളും ഉള്ള ഒരു സുന്ദര ദേശം. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും ഗര്‍ത്തങ്ങളുമൊക്കെ സമോവാന്‍ യാത്രക്ക് ലഹരിയേകും.

9.മക്കൗ

ഏഷ്യയിലെ ലാസ് വെഗാസ് എന്നറിയപ്പെടുന്ന ദേശം. ചൈനയുടെയും പോര്‍ച്ചുഗലിന്റെയും വാസ്തുശില്പകലയുടെ സങ്കലനം വിളിച്ചറിയിക്കുന്ന ഇവിടുത്തെ കെട്ടിടങ്ങളും കാസിനോ കളിയുമൊക്കെ വേറിട്ടൊരനുഭവമേകും. ഈ രാജ്യത്തു പോകുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് തായിപ്പ ഗ്രാമത്തിലെ സന്ദര്‍ശനം.

10.കുക്ക് ദ്വീപുകള്‍

സ്‌ക്യൂബാ ഡൈവിംഗ് ഇഷ്ടപെടുന്ന ഒരാളാണോ നിങ്ങള്‍? തീര്‍ച്ചയായും ദക്ഷിണ പസിഫിക്കിലെ കുക്ക് ദ്വീപുകള്‍ നിങ്ങള്‍ക്ക് പറ്റിയ ഇടമാണ്. 15 ചെറു ദ്വീപുകളുടെ കൂട്ടമാണ് ന്യൂസീലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം. ഇവിടുത്തെ മുരി നൈറ്റ് മാര്‍ക്കറ്റ് പ്രസിദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here