യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ? അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.
മിക്കവാറും ആളുകളിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ബസ്സിലോ കാറിലോ ദൂരയാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി. എന്നാൽ ഇതിന്റെ കാരണം എന്താണെന്നു മിക്കവർക്കും അറിവില്ലതാനും. എന്താണ് യാത്രയ്ക്കിടയിലെ ഛർദ്ദിയ്ക്ക് കാരണം?