“മഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍” ഇത് നമ്മുടെ മൂന്നാർ തന്നെയാണോ? താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തി

0
5280

മൂന്നാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കൊടും തണുപ്പിനു ശമനമായില്ല. മൈനസ് ഒരു ഡിഗ്രിയാണ് ഇന്നലെ മൂന്നാറിലെ താപനില. കനത്ത മഞ്ഞുവീഴ്ചയുമുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൈനസ് രണ്ടു ഡിഗ്രിയായിരുന്നു ചൂട്. ഇന്നലെ അത് മൈനസ് ഒന്നായി.

മൂന്നാര്‍ ടൗണ്‍, നല്ല തണ്ണി, പെരിയവരൈ, കന്നിമല, സെവന്‍മല, ലക്ഷ്മി, മാട്ടുപ്പെട്ടി, കുണ്ടള, ചുറ്റുവരൈ, ചെണ്ടുവരൈ എ്ന്നിവിടങ്ങളില്‍ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മഞ്ഞുവീഴ്ച കാണാന്‍ സഞ്ചാരികളുടെ തിരക്കുണ്ട്. അതിനിടെ, സംസ്ഥാനത്ത് സമീപ വര്‍ഷങ്ങളിലെ കൊടും തണപ്പാണ് ഇക്കുറി അനുഭവപ്പെടുന്നത്.

കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗമാണ് തണുപ്പുകൂടാന്‍ കാരണമെന്നാണ് കാലാവസ്ഥവിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം കോട്ടയത്താണ് ഇത്തവണ താപനില ശരാശരിയില്‍ നിന്ന് ഏറ്റവും അധികം കുറഞ്ഞത്. 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രി വരെയും ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രിവരെയും കുറഞ്ഞു.

എന്നാല്‍ പാലക്കാട് താഴ്ന്ന താപനില 1.8 ഡിഗ്രി ഉയരുകായാണ് ചെയ്തത്. ഉയര്‍ന്ന താപനിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യരംഗം ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്ക് കടന്നതാണ് രാജ്യവ്യാപകമായി തണുപ്പ് കൂടാന്‍ ഇടയാക്കിയത്. ഏതാനും ദിവസം കൂടി ശക്തമായ തണുപ്പുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here