പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടും

0
491

കാറുകളുടെ വില വീണ്ടും ഉയരുന്നു. ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി വരുന്നതാണ് ഇതിന് കാരണം.അതായത്, പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുളള കാറുകള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര പരോക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഈതീരുമാനം. അതിനാല്‍, ഇതോടെ പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടുകയാണ്.

നിലവില്‍ കാറിന്റെ വിലയ്ക്ക് മേല്‍ മാത്രമാണ് ഉപഭോക്താവ് ജിഎസ്ടി നല്‍കേണ്ടിയിരുന്നത്. 10 ലക്ഷം രൂപയ്ക്ക് മേല്‍ വിലയുളള കാറാണെങ്കില്‍ സ്രോതസ്സില്‍ നിന്നുതന്നെ ഒരു ശതമാനം നികുതി കൂടി ഈടാക്കിയിരുന്നു. ഇത് ആദായനികുതിയുടെ പരിധിയില്‍ വരുന്നതാണ്. മാത്രമല്ല, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ ഇത് പലപ്പോഴും റീഫണ്ട് ചെയ്തു കിട്ടുന്നതാണ്.

കൂടാതെ,പുതിയ ഉത്തരവ് അനുസരിച്ച്‌ കാറിന്റെ വിലയ്ക്ക് പുറമെ, സ്രോതസ്സില്‍ പിടിച്ച ഒരു ശതമാനം നികുതി കൂടി കൂട്ടി അതിനുമേലാണ് ജിഎസ്ടി നല്‍കേണ്ടത്. ഇതോടെ മൊത്തം നികുതി ബാധ്യത കൂടും.ഇരട്ടനികുതിക്ക് സമാനമായ ഈ അധിക നികുതി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വാഹനഡീലര്‍മാരുടെ അസോസിയേഷനുകളുടെ ഫെഡറേഷനായ ഫാഡ വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here