കുട്ടവഞ്ചിയില്‍ കറങ്ങി മണ്ണിറയില്‍ കുളിച്ചു പോരാം..കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലം “അടവി”

0
857

അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത,എന്നാല്‍ കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലമാണ്‌ അടവി എക്കോ ടൂറിസ്സവും,അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചട്ടവുമൊക്കെ.ഒന്ന് കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ തന്നെ ചോദിക്കും ശെടാ പത്തനംതിട്ട ഇത്ര പൊളി ആണോ എന്ന്.

വനം വകുപ്പ് 2008 ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്.കോന്നിയിൽ നിന്ന് തണ്ണിത്തോട് റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടൊരു കുട്ടവഞ്ചി കേന്ദ്രത്തിലെത്താം.കോന്നിയില്‍ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളം ഓടിച്ചിങ്ങു വന്നാല്‍ തണ്ണിതോടു എന്നാ കുഞ്ഞു ഗ്രാമത്തിലെ മുണ്ടന്‍മുഴിയിലെ അച്ചന്‍കോവില്‍ ആറിന്റെ കൈ വഴി ആയ കല്ലാറില്‍ ആയിട്ട് കുട്ടവഞ്ചി സവാരി കാണാനാവുക.

ഈ കുട്ടവഞ്ചി സവാരി എന്നൊക്കെ പറഞ്ഞാല്‍ വെറുതെ കുറെ കൊണ്ട് പോയി വരുന്നതല്ല,അങ്ങറ്റത് കൊണ്ട് പോയിട്ട് ഹോഗനക്കല്‍ നിന്ന് വന്ന തുഴചിലുകാരുടെ(അവരുടെ കുട്ടവഞ്ചി തുഴച്ചില്‍ അത്യാവശ്യം ഫേമസ് ആണു) പരിശീലനം നേടിയ വനം വകുപ്പിലെ ചേട്ടന്മാരുടെ ഓരോന്നോരന്നര കുട്ടവഞ്ചി കറക്കം ഉണ്ട്.കഴിവതും തലകറങ്ങിയാല്‍ വാള് വയ്ക്കും എന്നുള്ളവര്‍ പോകാതെ ഇരിക്കുന്നത നല്ലത്.കൂടെ ഉണ്ടായിരുന്ന ചങ്കിനു ആദ്യ കറക്കത്തില്‍ തന്നെ കിളി പോയത് കൊണ്ട് പിന്നെ ശെരിക്കും അങ്ങ് സുഖിക്കാന്‍ പറ്റിയില്ല

അഞ്ച് പേരടങ്ങുന്ന സംഘത്തിന് 900 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം. 500രൂപയ്ക്ക് ഹ്രസ്വദൂരസവാരിക്കും അവസരമുണ്ട് ഇവിടെ അവസരമൊരുക്കുന്നു.
ലൈഫ് വെറുത്തു പോകുന്ന ഈ തിരക്കില്‍ നിന്നെല്ലാം കൂടി ഒന്ന് ഒളിചോടണമെന്നു തോനിയാല്‍ നേരെ വച്ച് പിടിക്കാവുന്ന ഒരു സ്ഥലം ആണ് ഇവിടം.

ഇതേ വഴി ഒരു 1-1.5 കിലോ മീറ്റര് കൂടി മുന്നോട്ട് വിട്ടാല്‍ നേരെ ചെന്നെത്തുന്നത് മണ്ണിറവെള്ളച്ചാട്ടത്തില്‍ ആണ്.അത്ര അപകടകരമല്ലാത്ത ട്രെക്കിംഗ് ആഗ്രഹിക്ക്ന്ന ടീമ്സ്സിനു വലിഞ്ഞു കയറി മുകളിലേക്ക് പോയാല്‍ പിന്നെയും മനോഹരമായ കട്ടറിന്റെ തെളിഞ്ഞ വെള്ളത്തില്‍ കുളിക്കാം.ഒരല്പം സാഹസികതയും മടുക്കാത്ത മനസ്സും ഉള്ളവര്‍ക്ക് നേരെ അധികം റിസ്ക്‌ ഇലാതെ കുളിക്കാന്‍ പറ്റിയ വെള്ളച്ചാട്ടം ആണ് ഇവിടം.നല്ല വഴുക്കല്‍ ഉള്ള പാറകള്‍ ആണ് അത് കൊണ്ട് തന്നെ ഉള്ളിലേക്ക് പോകുമ്പോള്‍ സൂക്ഷിച്ചു പോകാവുന്നതാണ്.

പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിൽ നിന്ന് കരിമാൻതോട്, മേടപ്പാറ എന്നിവിടങ്ങളിലേക്കും തണ്ണിത്തോട് വഴി ചിറ്റാറിലേക്കുമുള്ള ബസുകൾ മുണ്ടോംമൂഴി വഴിയാണ് കടന്നുപോകുന്നത്. റാന്നി, ആങ്ങമൂഴി, സീതത്തോട് മേഖലകളിൽ നിന്നുള്ളവർക്ക് ചിറ്റാർ, നീലിപിലാവ് വഴി തണ്ണിത്തോട്ടിൽ എത്തി കോന്നി റോഡിൽ മുണ്ടോംമൂഴിയിൽ ഇറങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here