വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി
അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ?