റോയല്‍ എന്‍ഫീല്‍ഡിന്റെ 2019-ലെ പ്രധാന ലോഞ്ചുകളാണ് ബുള്ളറ്റ് സ്‌ക്രാംബ്ലര്‍ 350, 500 മോഡലുകള്‍. അവതരിപ്പിക്കുന്നതിന് മുമ്പായുള്ള പരീക്ഷണയോട്ടത്തിലാണ് ഈ രണ്ട് കരുത്തന്‍മാരും. സ്‌പോര്‍ട്ടി ഭാവത്തിലുള്ള ഈ ബൈക്കുകള്‍ മാര്‍ച്ച് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം.
റോയല്‍ എന്‍ഫീല്‍ഡില്‍ കണ്ട് ശീലിച്ചിട്ടുള്ള പതിവ് ഡിസൈന്‍ ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ ഒരുങ്ങുന്നത്. സ്‌പോര്‍ട്ടി ഭാവം നല്‍കിയിരിക്കുന്നതിനൊപ്പം ഓഫ് റോഡുകളുടെ ഫീച്ചറുകളും നല്‍കിയാണ് ഈ ബൈക്കിനെ പുറത്തിറക്കു
രണ്ട് ബൈക്കുകള്‍ക്കും വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ഉയരം കൂടിയ ഹാന്‍ഡില്‍ ബാറുമാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം വീതി കുറഞ്ഞ പിന്‍ഭാഗവും കൂടുതല്‍ ഉയരത്തില്‍ നല്‍കിയിരിക്കുന്ന എക്സ്ഹോസ്റ്റ് പൈപ്പും ഡിസൈന്‍ ശൈലിയെ വേറിട്ടതാക്കുന്നു.