നമ്മുടെ നാട്ടിൽ നിന്നും കൂടുതലാളുകളും വിദേശ ടൂറിനായി തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. എയർ ഏഷ്യ പോലുള്ള ബഡ്ജറ്റ് വിമാനങ്ങളുടെ വരവും ചെലവ് കുറഞ്ഞ പാക്കേജുകളുമാണ് തായ്‌ലൻഡ് എന്ന രാജ്യത്തെ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകൾക്കിടയിൽ പ്രിയങ്കരമാക്കിയത്. തായ്‌ലൻഡ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും ഒരു ധാരണയുണ്ട്. അവിടെ വിക്രിയകളും കാട്ടിക്കൂട്ടാം, ആരും ചോദിക്കാനും പറയാനും ഇല്ല, പ്രത്യേകിച്ച് പെൺവിഷയത്തിൽ. എന്നാൽ ഇതൊക്കെ ചില സിനിമാക്കാരും മറ്റും പറഞ്ഞു പരത്തിയിട്ടുള്ള കാര്യങ്ങൾ ആണെന്ന് ആരും മനസ്സിലാക്കുന്നില്ല. എല്ലാ രാജ്യത്തെയും പോലെ തന്നെ തായ്‌ലണ്ടിലും ഉണ്ട് നിയമങ്ങൾ. അത് ടൂറിസ്റ്റുകളായാലും തദ്ദേശീയരായാലും അനുസരിക്കുവാൻ ബാധ്യസ്ഥരുമാണ്.