റെയില്‍വേയിൽ 14,033 ഒഴിവുകൾ ജനുവരി 31 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

0
1745

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 14,033 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. നോട്ടിഫിക്കേഷന്‍ നമ്ബര്‍: 03/2018. 2015ന് ശേഷം ആദ്യമായാണ് ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അതാത് ആര്‍.ആര്‍.ബി വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി അഞ്ച് വരെ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: https://www.rrbcdg.gov.in

03/2018. 2015ന് ശേഷം ആദ്യമായാണ് ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ

LEAVE A REPLY

Please enter your comment!
Please enter your name here