പെണ്ണ് അന്വേഷിക്കുമ്പോ ഡ്രൈവർ ആണേൽ താല്പര്യമില്ല എന്ന്
പറയുന്ന പെൺകുട്ടികളും വീട്ടുകാരും സമയം കിട്ടുമ്പോൾ ഒരു കാര്യം ഓർക്കുക. കഴുത്തോളം വെള്ളത്തിൽ ജീവൻ പണയം വച്ചു ടിപ്പർലോറി ഡ്രൈവർമാര് വന്നില്ലായിരുന്നേൽ ഗവണ്മെന്റ് ജോലിക്കാരന് വേണ്ടിയുള്ള കാത്തിരിപ്പ് ആ വെള്ളപ്പൊക്കത്തിൽ തീർന്നെന്നെ.
ടയറിൽ കല്ല് തട്ടി വീർക്കുമ്പോഴും ആക്സിൽ ഒടിഞ്ഞു വഴിയിൽ കിടക്കുമ്പഴും നെഞ്ചിടിപ്പ് ഏറിടുന്ന ഈ ഡ്രൈവർ സഹോദരന്മാർ റോഡ് എന്നോ തോട് എന്നോ നോക്കാതെ മുന്നോട്ടു പായുമ്പോൾ അവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു അവസാനത്തെ ജീവനെയും സംരക്ഷിക്കുക.ഈ അവസരത്തിൽ ഞാനും പറയുന്നു ഉച്ചത്തിൽ ഞാനും ഒരു ഡ്രൈവർ ആണ്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത,എല്ലാരേയും ഒരു പോലെ സ്നേഹിക്കുന്ന “ഡ്രൈവർ”.
ഈ രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നതിൽ ഇത്രയും പങ്ക് വഹിച്ച മറ്റൊരു കൂട്ടരും ഇല്ല എന്നു തന്നെ പറയാം… സ്വാഭാവികമായും ഭാരവാഹകരായ ഈ വാഹനങ്ങള് സാവധാനമാണ് ചലിക്കുക… കാരണം വാഹന ഭാരവും വഹിക്കുന്ന വസ്തുതകളുടെ ഭാരവും വേഗത്തില് ചലിക്കുന്നതിന് പ്രയാസമുണ്ടാക്കും ഞാനും, എന്റെ വണ്ടികളും എന്നും നല്ല കൂട്ടുകാർ ആയിരുന്നു. അവനോട് എന്ത് പറഞ്ഞാലും അനുസരിക്കും. എത്ര വലിയ അപകടങ്ങളിൽ നിന്നും അവൻ എന്നെ രക്ഷിച്ചു കൊണ്ടുപോരും. അത് അങ്ങിനെയാണ് ഓരോ വണ്ടികൾക്കും ജീവനുണ്ട്… അതിനെ അറിഞ്ഞിട്ടുള്ളവർക്കേ അത് മനസ്സിലാക്കാൻ പറ്റൂ…. അമ്മയുടെ ഉദരം മുതൽ കുഴിമാടം വരെ അനേകായിരം “ഡ്രൈവർ”മാരുടെ “സേവനം” നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു… അവരെ “അംഗീകരിക്കുക.”
പെണ്ണ് അന്വേഷിക്കുമ്പോ ഡ്രൈവർ ആണേൽ താല്പര്യമില്ല എന്ന് പറയുന്ന പെൺകുട്ടികളും വീട്ടുകാരും സമയം കിട്ടുമ്പോൾ ഒരു കാര്യം ഓർക്കുക. കഴുത്തോളം വെള്ളത്തിൽ ജീവൻ പണയം വച്ചു ടിപ്പർലോറി ഡ്രൈവർമാര് വന്നില്ലായിരുന്നേൽ ഗവണ്മെന്റ് ജോലിക്കാരന് വേണ്ടിയുള്ള കാത്തിരിപ്പ് ആ വെള്ളപ്പൊക്കത്തിൽ തീർന്നെന്നെ. ടയറിൽ കല്ല് തട്ടി വീർക്കുമ്പോഴും ആക്സിൽ ഒടിഞ്ഞു വഴിയിൽ കിടക്കുമ്പഴും നെഞ്ചിടിപ്പ് ഏറിടുന്ന ഈ ഡ്രൈവർ സഹോദരന്മാർ റോഡ് എന്നോ തോട് എന്നോ നോക്കാതെ മുന്നോട്ടു പായുമ്പോൾ അവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു അവസാനത്തെ ജീവനെയും സംരക്ഷിക്കുക.