നിലവില്‍ എഴുപത് രാജ്യങ്ങളില്‍ ബജാജ് സാന്നിധ്യമറിയിക്കുന്നു. ഡോമിനാര്‍, പള്‍സര്‍, ഡിസ്‌കവര്‍, അവഞ്ചര്‍, പ്ലാറ്റിന, ബോക്‌സര്‍, CT, V – അവനാഴിയിലുള്ള എല്ലാ മോഡലുകളെയും രാജ്യാന്തര വിപണിയില്‍ കമ്പനി എത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ബജാജിന്റെ പ്രചാരവും വില്‍പ്പനയും മോശമല്ല. എന്നാല്‍പ്പിന്നെ മുദ്രാവാക്യം മാറ്റിപിടിക്കാമെന്നായി കമ്പനി. ‘ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യാക്കാരനായി’ ബജാജ് സ്വയം അവരോധിക്കുകയാണ് ഇപ്പോള്‍.
ഈ അവസരത്തില്‍ പുതിയ പരസ്യ ചിത്രവും കമ്പനി പുറത്തുവിട്ടു. വരാനിരിക്കുന്ന 2019 ഡോമിനാറാണ് പരസ്യത്തില്‍ കേന്ദ്ര കഥാപാത്രം. ഇതാദ്യമായാണ് പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തുന്നത്. നവീകരിച്ച 2019 ഡോമിനാറിന്റെ വരവ് പ്രമാണിച്ച് രാജ്യത്തെ പല ഡീലര്‍ഷിപ്പുകളും മോഡലിന്റെ ബുക്കിംഗ് അനൗദ്യോഗികമായി
കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും. പഴയ ഡോമിനാറിനെക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് പുതിയ മോഡലിന്. ഡബിള്‍ ബാരല്‍ ഡിസൈന്‍ ഘടന ബൈക്കിന്റെ ശബ്ദത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു.
പുതിയ എക്സ്ഹോസ്റ്റ് സംവിധാനം ഡോമിനാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഓഫ്റോഡ് സാഹസങ്ങളില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഡോമിനാറിനെ തുണയ്ക്കും. നിലവിലെ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഡോമിനാറിലും.