റാണിപുരം കേരളത്തിന്റെ ഊട്ടി പോയിട്ടുണ്ടോ ഈ മനോഹര സ്ഥലത്ത്

0
5325

പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില്‍ സഞ്ചാരികളുടെ ഇടയില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം. കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും  റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.

നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം. റാണിപുരത്തേയ്ക്ക് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.

1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. ആരാണ് റാണി? മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്. പ്രദേശത്ത് ധാരാളമായി കൃസ്ത്യന്‍ കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്ബരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്.

അവയില്‍ പ്രധാനമാണ് വിനോദ സഞ്ചാരം സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. കേരളത്തിലെ ഊട്ടി റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്. എല്ലാക്കാലത്തും റാണിപുരത്ത് തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഊട്ടിയുടെ അത്ര തണുപ്പ് ഉണ്ടാകാറില്ലെന്നതാണ് വസ്തുത. ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here