ബുള്ളറ്റ് ആരാധകർക്കിടയിലെ പ്രാധാന തർക്കമാണ് പഴയ ബുള്ളറ്റാണോ പുതിയ ബുള്ളറ്റാണോ നല്ലതെന്നത്. പുതിയ തലമുറ ബുള്ളറ്റ് പുറത്തിറങ്ങിയതോടെയാണ് കൂടുതൽ ആളുകൾ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ വാങ്ങാൻ തുടങ്ങിയതും റോയൽ എൻഫീൽഡ് ജനകീയമാകൻ തുടങ്ങിയതും. പഴയ ബുള്ളറ്റാണോ പുതിയ ബുള്ളറ്റാണോ മികച്ചത്, ഒരു താരതമ്യം.
സ്വാതന്ത്രത്തിനു മുമ്പേ തന്നെ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ഇന്ത്യയിലെത്തിയത്. ഇന്ന് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ മികച്ചതും കരുത്തുറ്റതുമായ മോഡലുകളിലൊന്നാണു റോയൽ എൻഫീൽഡ്. ഇന്ത്യയിൽ നിർമിച്ചു വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യുന്ന ഏക ഇരുചക്രവാഹനവും ഒരു പക്ഷേ ഇതുമാത്രം. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ ഏതാനും പുതിയ മോഡലുകൾ കമ്പനി അവതരിപ്പിക്കുകയുണ്ടായി.
സ്വാതന്ത്രത്തിനു മുമ്പേ തന്നെ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ഇന്ത്യയിലെത്തിയത്. ഇന്ന് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ മികച്ചതും കരുത്തുറ്റതുമായ മോഡലുകളിലൊന്നാണു റോയൽ എൻഫീൽഡ്. ഇന്ത്യയിൽ നിർമിച്ചു വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യുന്ന ഏക ഇരുചക്രവാഹനവും ഒരു പക്ഷേ ഇതുമാത്രം. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ ഏതാനും പുതിയ മോഡലുകൾ കമ്പനി അവതരിപ്പിക്കുകയുണ്ടായി. എന്നാൽ പഴയ മോഡൽ ഉപയോഗിച്ചിട്ടുള്ള ചിലരുടെയെങ്കിലും അഭിപ്രായത്തിൽ പഴയ മോഡൽ തന്നെ കൂടുതൽ മികച്ചത്. അതിനവർ നിരത്തുന്ന കാരണങ്ങളും പലതാണ്. മറ്റുള്ളവർ പറയുന്നതു കേട്ടു ചിന്താകുലരാകേണ്ട. പുതിയ മോഡലിനെക്കാൾ മികച്ചതാണോ സത്യത്തിൽ പഴയ എൻഫീൽഡ് എന്നറിയാൻ ഒരു വിശദമായ താരതമ്യ പഠനം നടത്തുകയാണിവിടെ.