ഹീറോ ആയി ഡ്രൈവറും കണ്ടക്ടറും!! വന്‍ ദുരന്തം ഒഴിവാക്കിയത് ഇങ്ങനെ?

0
1377

കെഎസ്‌ആര്‍ടിസി ബസ് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടോടിയപ്പോള്‍ രക്ഷകരായത് ഡ്രൈവറും കണ്ടക്ടറും . കഴിഞ്ഞദിവസം രാവിലെ 7.35 മണിയോടെ ആലപ്പുഴ- മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്കു സമീപമാണ് അപകടം നടന്നത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. അപകടം മുന്നില്‍ കണ്ട ഇരുവരും ബസില്‍ നിന്നു ചാടിയിറങ്ങി ടയറിനു കുറുകെ കല്ലും മറ്റുമിട്ട് ബസ് നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണു വന്‍ ദുരന്തം ഒഴിവാക്കിയത്

തിങ്കളാഴ്ചയായതിനാല്‍ ഉദ്യോഗസ്ഥരായിരുന്നു ബസില്‍ കൂടുതലും. കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടുവെന്നു ഡ്രൈവര്‍ അറിയുന്നത്. ഉടന്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടര്‍ന്ന് ബസിന്റെ രണ്ടു ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങ

തിങ്കളാഴ്ചയായതിനാല്‍ ഉദ്യോഗസ്ഥരായിരുന്നു ബസില്‍ കൂടുതലും. കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടുവെന്നു ഡ്രൈവര്‍ അറിയുന്നത്. ഉടന്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടര്‍ന്ന് ബസിന്റെ രണ്ടു ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങി. തുടര്‍ന്നാണ് ബസിന്റെ മുന്നില്‍ കല്ലും മറ്റും ഇട്ട് തടസം സൃഷ്ടിച്ചു നിര്‍ത്തിയത്. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണു വന്‍ ദുരന്തം ഒഴിവാക്കിയത്.

ഈ മേഖലകളില്‍ കുത്തിറക്കവും വളവുകളും മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ഈ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന

LEAVE A REPLY

Please enter your comment!
Please enter your name here