ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ കാറായ ജി ക്ലാസ് അപകടത്തിൽ പെട്ടു. ലോസ് ആഞ്ചൽസിലെ നോർത്ത് ഹോളിവുഡിനടുത്താണ് അപകടമുണ്ടായത്. മൂന്നാം നിലയിൽ പാർക്ക് ചെയ്യവേ നിയന്ത്രണം വിട്ട് ഗ്ലാസ്സിലിടച്ച എസ്‌യുവി താഴേക്ക് പതിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മനപ്പൂർവ്വമല്ലാതെ സംഭവിച്ച അപകടമായത് കൊണ്ടിത് DUI (ഡ്രൈവർ അണ്ടർ ഇൻഫ്ലുവൻസ്) കേസിന് കീഴിൽ വരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സാധാരണഗതിയിൽ നല്ല തിരക്കുള്ള നിരത്താണ് നോർത്ത് ഹോളിവുഡിലേത്.
സംഭവം നടന്നത് രാത്രയിലായത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ കാർ ശ്രേണിയിൽ ഏറ്റവും ശക്തവും സുരക്ഷിതവുമായ കാറുകളിലൊന്നാണ് ജി ക്ലാസ്.
ഈ എസ്‌യുവിയുടെ G63 AMG എന്ന ഒരേയൊരു വകഭേദം മാത്രമാണ് മെർസിഡീസ് ബെൻസ് ഇന്ത്യയിൽ വിൽപ്പന ചെയ്യുന്നത്. മെർസിഡീസ് ബെൻസ് G63 AMG -യുടെ 4.0 ലിറ്റർ ഇരട്ട ടർബോ V8 എഞ്ചിൻ 585 Bhp കരുത്തും 850 Nm torque ഉം നൽകുന്നു.
ഒമ്പത് സ്പീഡ് AMG സ്പീഡ്ഷിഫ്റ്റ് ട്രാൻസ്മിഷനാണുള്ളത്. ഇത് ഫോർമാറ്റിക് വീൽ ഡ്രൈവ് സംവിധാനത്തിന് കരുത്തേകുന്നു. 2018 -ൽ ഇന്ത്യൻ വിപണിയിലെത്തിയ മെർസിഡീസ് AMG G63 -ന്റെ എക്സ്ഷോറൂം വില 2.19 കോടി രൂപയാണ്. 2.5 ടണ്ണാണ് ഭാരം.