വോൾവോയുടെ പിന്നിലിടിച്ച ബെലേനോയുടെ അവസ്ഥ ഇതാണ്

0
2147

വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യക്കാര്‍ ചര്‍ച്ച നടത്താന്‍ തുടങ്ങിയ സമയമാണിത്. ഏത് വാഹനം വാങ്ങുമ്പോഴും മൈലൈജും, എഞ്ചിന്‍ ശക്തിയും, മ്യൂസിക്ക് സിസ്റ്റവും സണ്‍റൂഫുമൊക്കെ മാത്രം ചോദിക്കുന്നവര്‍ ചോദിക്കാന്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. വാഹനത്തിന്റെ സുരക്ഷയെ കുറിച്ച്.

ഇന്ത്യയിലെ റോഡപകടങ്ങല്‍ വര്‍ഷം തോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ആദ്യം ചോദിക്കേണ്ടത് സുരക്ഷയെ കുറിച്ചാണ്. പിന്നീടുള്ളതാണ് മൈലേജും എഞ്ചിനുമെല്ലാം. ഓടിക്കാന്‍ ആളില്ലാതെ വണ്ടിക്ക് മൈലേജും ഇത്ര കുതിരശക്തിയും ഉണ്ടായിട്ട് കാര്യമില്ലല്ലോ!

ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പറുകാരുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മോഡലുകളിലൊന്നാണ് ബെലേനോ. വോള്‍വോയുടെ പിന്‍വശത്ത് ഇടിച്ച ഈ കാറിന്റെ ചിത്രം ഒന്ന് കാണുക.

ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പറുകാരുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മോഡലുകളിലൊന്നാണ് ബെലേനോ. വോള്‍വോയുടെ പിന്‍വശത്ത് ഇടിച്ച ഈ കാറിന്റെ ചിത്രം ഒന്ന് കാണുക. ഇടിയുടെ ആഘാതം എത്രയോ വലുതാകുമെന്ന് തോന്നുന്നുണ്ടെങ്കില്‍ വോള്‍വോയുടെ പിന്‍വശത്തിന്റെ ചിത്രവും നോക്കുക. നിസാരമായ കേടുപാട് മാത്രമാണ് ബെലേനോ ഇടിച്ച വോള്‍വോയ്ക്കുള്ളത്.

വില നിലവാരത്തില്‍ എത്രയോ അന്തരമുണ്ടെന്ന് വാദത്തിന് വേണ്ടി മാത്രം പറയാം. മാരുതിയുടെ വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ മറ്റുള്ള കമ്പനിയേക്കാള്‍ എത്രയോ പിന്നിലാണെന്നത് നഗ്നമായ സത്യമാണ്. അഡ്വ. ഉണ്ണികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ വായിച്ചാല്‍ ഇതില്‍ ഏകദേശം ഐഡിയ കിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here