റൂബെന്‍ സിങ്ങിനെ കുറിച്ച് കേട്ടിട്ടില്ലേ? തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് അവഹേളിച്ച ബ്രട്ടീഷുകാരന് മറുപടിയായി ആഴ്ചയില്‍ ഏഴ് ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തി മധുരപ്രതികാരം വീട്ടിയ ഈ സിഖുകാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത് പോയ വര്‍ഷമാണ്. ലണ്ടന്‍ സ്വദേശിയായ ഈ വ്യവസായി ഓരോ ദിവസങ്ങളിലും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തുകയും ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു
കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറമായത് കാരണമാണ് റൂബനിതിനെ രത്‌നങ്ങളുടെ ശേഖരമെന്ന് വിളിക്കുന്നത്. ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്.
മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്.