ഒരുപാട് വെള്ള മണൽ ദ്വീപുകൾ കൊണ്ട് അനുഗ്രഹീതമായ ഫിലിപ്പീൻസിലെ വളരെ ചെറിയൊരു ദ്വീപാണ് മാൽക്കപ്പൂയ ദ്വീപ്. കൊറോണ് പട്ടണത്തിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്റർ അകലെ, ഒരു മണിക്കൂർ സമുദ്രത്തിലൂടെ ബോട്ടുമാർഗ്ഗം എത്തിച്ചേരാവുന്ന ഈ ദ്വീപ് ഇവിടത്തെ വിർജിൻ ബീചിനാൽ പേരുകേട്ടതാണ്… രണ്ടറ്റവും പാറക്കെട്ടുകളും നടുവിൽ പഞ്ചാര മണലുമായി ഏകദേശം വെള്ളത്തുള്ളിയുടെ ആകൃതിയിൽ കിടക്കുന്ന ഈ ദ്വീപ്, ബീച്ച് പ്രേമികളുടെ ഇഷ്ട സ്ഥലമാണ്
ബീച്ചിൽ തന്നെ സ്നോർക്കൽ ഉപയോ ഗിച്ച് കടലിനടിഭാഗം കണ്ടു രസിക്കാനും അപകടം കൂടാതെ ഒരുപാട് നേരം ഷാലോ വാട്ടർ അഡ്വെഞ്ചർ നടത്താനും പറ്റിയഒരു ദ്വീപാണിത്. ഇവിടെ വരുന്നവർ തൊട്ടടുത്ത ദ്വീപുകളായ കുലിയോൺ ദ്വീപ് ഡികാലബാൻ ദ്വീപ്, ബുലാലാക്കോ ഐലൻഡ് എന്നിവ ഉൾപ്പെടുന്ന ഒരു പാക്കേജിനാൾ വരാവുന്നതാണ്. കൊറോണ ഏരിയയിലെ ഏറ്റവും നല്ല വെള്ള മണൽ ദ്വീപ് ആണിത് പക്ഷെ ടൂറിസ്റ്റ് സെന്ററിൽ നിന്ന് വളരെ അകലെ ഉള്ള ഒരു ദ്വീപ് ആയതിനാൽ ഇങ്ങോട്ടുള്ള ആളുകളുടെ വരവ് വളരെ കുറവാണ്.
പാറയിൽ അടിച്ചു പതയുന്ന വെള്ളവും … ആഴമില്ലാത്ത കടൽപ്പരപ്പും .. ഇതൊരു സ്വപ്നങ്ങളുടെ പറുദീസയാക്കും. ഇങ്ങോട്ടു വരുന്നവർ ആവശ്യമായ വെള്ളവും ഭക്ഷണവും കരുത്തേണ്ടതാണ്. ആകെ ഇവിടെ ഒരു ചെറു പെട്ടിക്കട മാത്രമേ ഒള്ളൂ . ആൾ താമസം ഇല്ല… മറ്റു ദ്വീപുകളിൽ നിന്ന് വരുന്ന ആളുകളാണ് അവിടെ ഉള്ളത്.
വിവരങ്ങൾ
മനില യിൽ നിന്ന് കൊറോണിലേക്ക് വിമാന മാർഗ്ഗം വരാം. ഏകദേശം 1200 PHP ആകും.
കൊറോണിൽ ലോ ബഡ്ജറ്റ് ഹോസ്റ്റലുകൾ ഉണ്ട് : 300 രൂപ മുതൽ (ഞാൻ 500 രൂപയ്ക്കു നല്ല അടിപൊളി സ്ഥലത്താണ് താമസിച്ചത്) അവിടെ നിന്നും ഒരുപാട് ഐലന്റുകളിലേക്ക് ബോട്ട് ടൂർ ഉണ്ട്…ആയിരം രൂപ മുതൽ ഉണ്ട്… താല്പര്യമുളളത് തിരഞ്ഞെടുക്കാം. രാവിലെ പോയി രാത്രി തിരികെ വരാം.
മധ്യ ഫിലിപ്പീൻസിലെ ഒരു കര്‍ഷക ഗ്രാമമായ ഇസബെല്ലയിലെക്കാന് ഇന്ന് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. നാല് ചുറ്റും മലകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമം ഫിലിപ്പീൻസിലെ കൃഷിയുടെ നല്ല ഒരു ഭാഗം വഹിക്കുന്നു. ചോളവും നെല്ലും ആണ് പ്രധാന വിളകൾ. ഒപ്പം രംബുട്ടാനും ഒരു തരം ചെറിയ നാരങ്ങ- കലമാന്‍സി എന്നറിയപ്പെടുന്നത് – അതും ഇവിടെ ധാരാളമായി വിളയുന്നു.കേരളത്തിന്റെ അതെ ഗ്രാമീണ അന്ദരീക്ഷം.. വയലേലകളും നീരൊഴുക്കും എല്ലാം… പ്രധാന നഗരമായ മനിലയിൽ നിന്നും 10 മണിക്കൂർ ബസ്സിൽ യാത്ര ചെയ്ത ഇവിടെ എത്തിച്ചേരാം.
ഗ്രാമം എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ ഗ്രാമങ്ങൾ മനസ്സില്‍ വരുമായിരിക്കും.. പക്ഷെ സംബൂര്ന്നമായി ടെക്നോളജി കൈവരിച്ചതാണ് ഗ്രാമങ്ങൾ. യന്ത്ര വല്കൃത ഉപകരണങ്ങളും മറ്റും എല്ലാ കാര്യത്തിലും അവർ ഉപയോഗിക്കുന്നു. അങ്ങോട്ടുള്ള യാത്രയിൽ എന്നെ ഏറ്റവും കൂടുതല ആകര്‍ഷിച്ചത് അവിടത്തെ യാത്രാ സംവിധാനങ്ങളാണ്. നല്ല വീതി യുള്ള റോഡുകളും അത് മിക്കവാറും കോണ്‍ക്രീറ്റ് ചെയ്തവ. പിന്നെ ഡ്രൈവർമാർ നല്ല അടക്കവും ഒതുക്കവും ഉള്ളവർ.. ഒരാള്‍ എതിരെ ഓവറ്റെക് ചെയ്യുന്നത് കണ്ടാല .. വലിയ റ്റ്രൈലരുകൽ പോലും വേഗത കുറച്ചു നമുക്ക് സൈട് തരുന്നു. മനിലയിൽ കണ്ടതിന്നെക്കൾ തികച്ചും വിപരീതം.. മനില നമ്മുടെ കൊച്ചി യിലെ ഡ്രൈവിംഗ് പോലെയാണ്…
നല്ല ഗുണകരമായ ഇറിഗേഷൻ സംവിധാനങ്ങളും കൃഷിയെ നെഞ്ചിലേറ്റി നടക്കുന്ന ഒരു സമൂഹവും.. ഫിലിപ്പീൻസുകാരെ കുറിച്ചുള്ള കണ്ടതും കേട്ടതുമായ എല്ലാ തോന്നലുകല്ക്കും ആ യാത്ര വിരാമമിട്ടു.. തുച്ചം വിലക്ക് കിട്ടുന്ന നല്ല ശുദ്ധമായ കരിക്ക് വെള്ളവും ഒപ്പം കരിക്ക് പള്‍പ്പും ഒക്കെ റോഡു സൈഡിൽ യഥേഷ്ടം.. കഴുത്തറപ്പൻ വഴിവാണിഭക്കാർഇല്ല.. നിറം ചേര്ത ഭക്ഷനങ്ങലില്ല …എല്ലാം പ്രകൃതിയുടെ അതെ ചേരുവയിൽ… ആകെ പരിഭവം ചില ഭക്ഷണങ്ങളോട് മാത്രം …അത് നമ്മൾ മലയാളികള്‍ക്ക് ആലോചിക്കുംബോലെ മനംപുരട്ടുന്നവ…ചോളക്കാടുകളിലൂടെ അനന്ദമായ വയലെലകളിലൂടെ ഞാൻ പലതവണ സഞ്ചരിച്ചു……അതിനു ശേഷം അടുത്ത യാത്രാ സ്പോട്ടിലേക്ക്…
കടപ്പാട് : shafimon.com ( സഞ്ചാരി ഗ്രൂപ്പ് )