ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പർ ഇനി മലയാളിക്ക് സ്വന്തം ; 31 ലക്ഷം രൂപയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കി മലയാളി

0
1297

പുതിയ കാറിന് റെക്കോര്‍ഡ് തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി. ‘KL 01 CK-1’ എന്ന ഫാന്‍സി നമ്പറിനായി തിരുവനന്തപുരം സ്വദേശിയും പ്രമുഖ വ്യവസായിയുമായ കെ എസ് ബാലഗോപാലന്‍ നായര്‍ ചിലവിട്ടത് 31 ലക്ഷം രൂപ. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമയെന്ന പേര് ബാലഗോപാലന്‍ നായര്‍ക്ക് സ്വന്തം

അടുത്തിടെ വാങ്ങിയ പുതിയ പോര്‍ഷ 918 ബോക്‌സ്റ്ററിന് വേണ്ടിയാണ് റെക്കോര്‍ഡ് തുകയ്ക്ക് ‘KL 01 CK-1’ നമ്പര്‍ ബാലഗോപാലന്‍ നായര്‍ നേടിയത്. തലസ്ഥാനത്തെ പുതിയ വഹന നമ്പര്‍ ശ്രേണിയാണിത്. ഇതോടെ 2017 -ല്‍ KL 01 CB 1 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ഇദ്ദേഹംതന്നെ കുറിച്ച 25 ലക്ഷം രൂപയുടെ റെക്കോര്‍ഡ്

നമ്പറിനായി കൂടെയുള്ളവര്‍ 25 ലക്ഷം രൂപ വരെ ലേലത്തില്‍ വിളിച്ചു. എന്നാല്‍ 31 ലക്ഷം രൂപ വിളിച്ച ബാലഗോപാലന്‍ നായര്‍, 1.2 കോടി രൂപ വിലയുള്ള തന്റെ പുതിയ പോര്‍ഷ കാറിനായി KL 01 CK-1 നമ്പര്‍ ഭദ്രപ്പെടുത്തി.

31 ഫാന്‍സി നമ്പറുകളായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ടിഒ ഒഫീസില്‍ ലേലത്തിന് വെച്ചത്. ഇതിലൂടെ 37.31 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. 2004 -ല്‍ ബെന്‍സ് കാറിനായി KL 01 AK 01 എന്ന നമ്പര്‍ 3.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിക്കൊണ്ടാണ് ബാലഗോപാലന്‍ നായരുടെ ഫാന്‍സി നമ്പര്‍ ഭ്രമം ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here