ഇന്ത്യയിലെന്നപോലെ വിദേശത്തും ടൊയോട്ട ഇന്നോവയ്ക്ക് ആരാധകരേറെയാണ്. ഇന്തോനേഷ്യയടക്കം തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ഇന്നോവ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ നിര്‍ണായക മോഡലാണുതാനും. കിജാങ് ഇന്നോവയെന്നാണ് ഇന്തോനേഷ്യയില്‍ ടൊയോട്ട എംപിവി അറിയപ്പെടുന്നത്. എളുപ്പം രൂപംമാറ്റാമെന്നത് കാരണം മോഡിഫിക്കേഷന്‍ രംഗത്തും ടൊയോട്ട ഇന്നോവ സുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്.
അടുത്തിടെ ഇന്നോവയുടെ എഞ്ചിന്‍കൊണ്ടു ബൈക്ക് നിര്‍മ്മിച്ച ബോക്കര്‍ കസ്റ്റംസ് വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മട്ടിലും ഭാവത്തിലും അസ്സല്‍ ബൈക്ക്. ഇന്നോവയുടെ എഞ്ചിന്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഷാസി കസ്റ്റം നിര്‍മ്മിതമാണ്
ഷാസിയുടെ നീളം പ്രത്യേകം പരാമര്‍ശിക്കണം. വീല്‍ബേസിനും നീളം കൂടുതലുണ്ട്. ബൈക്ക് ഫ്രെയിമിന് വിലങ്ങനെയാണ് ഇന്നോവയുടെ പെട്രോള്‍ എഞ്ചിനെ ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഗിയര്‍ബോക്‌സാണ് ബൈക്കിലെ മുഖ്യവിശഷം. ഇന്നോവയിലേതുപോലെ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഈ ബൈക്കിലും തുടരുന്നു.
കാര്‍ എഞ്ചിന്‍കൊണ്ടു ബൈക്ക് നിര്‍മ്മിക്കുന്നത് പുതുമയല്ലെങ്കിലും ഇത്തരം ബൈക്കുകള്‍ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കാന്‍ ഇതുവരെയാരും മുതിര്‍ന്നിട്ടില്ല. പിന്‍ ടയറിനും എഞ്ചിനും നടുവിലാണ് ഗിയര്‍ബോക്‌സ്. കാറുകളില്‍ കണ്ടുവരുന്ന ചെയിന്‍ ഡ്രൈവ് സംവിധാനം ഈ ബൈക്കിലും യാഥാര്‍ത്ഥ്യമാവുന്നു.