സെറിബ്രൽ പാൾസി ബാധിച്ച അനിയൻ ഖലീൽ യുഎഇ കാണാൻ വന്ന യാത്ര വിവരണം;90% തളർന്ന അനിയനെയും കൂട്ടി നാട്ടിൽ കറങ്ങാൻ പോകുമ്പോൾ അവനിൽ കാണുന്ന ആവേശം എപ്പോളും ഒരു അത്ഭുതം ആണ്

0
1128

എല്ലാ തവണയും നാട്ടിൽ പോകുമ്പോൾ ഒരു യാത്ര പോയി എഴുതുന്ന സഞ്ചാര കുറിപ്പ് അല്ല ഇത്. സെറിബ്രൽ പാൾസി ബാധിച്ച അനിയൻ ഖലീൽ, യുഎഇ കാണാൻ വന്ന യാത്ര വിവരണം ആണിത്
90% തളർന്ന അനിയനെയും കൂട്ടി നാട്ടിൽ കറങ്ങാൻ പോകുമ്പോൾ അവനിൽ കാണുന്ന ആവേശം എപ്പോളും ഒരു അത്ഭുതം ആണ്. ഒരു സഞ്ചാരിയുടെ കണ്ണുകളിൽ കാണുന്ന തിളക്കം അവനിൽ എപ്പോഴും കാണാറുണ്ട്. 2 വർഷം മുമ്പ് അവനെയും കൂട്ടി മക്കയിലും മദീനയിലും ഉംറയ്ക്ക് പോയപ്പോൾ ആണ് അത് കൂടുതൽ മനസ്സിലായത്.

Disabled ആയ ഒരാൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് എല്ലായിടത്തും പ്രതേക പരിഗണന കിട്ടുന്നതാണ്, അത് കൊണ്ട് തന്നെ നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇത് പോലെ ഉണ്ടെങ്കിൽ അവരെ നമ്മൾ പറ്റുന്നത്ര ലോകം കാണിക്കണം, അത് പറയാനും കൂടിയാണ് ഈ യാത്രാ വിവരണം.
കണ്ണൂർ എയർപോർട്ടിൽ നിന്ന് ടിക്കറ്റ് എടുക്കാൻ ആയിരുന്നു ആദ്യ പ്ലാൻ, എന്നാൽ അബുദാബിയിലെ തിരക്ക് പ്രതീക്ഷിച്ച്, ഞങ്ങൾ താമസിക്കുന്ന ഹരിത നഗരിയായ അൽ ഐൻ എയർപോർട്ടിലേക്ക് തന്നെ ടിക്കറ്റ് എടുത്തു. അവിടെ ആകെ ഒരു വിമാനമേ ഇറങ്ങുന്നത് കൊണ്ട് തന്നെ ഒരു തിരക്കും ഉണ്ടാവില്ല.

air india express ൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ special assisstant service കൂടി ബുക്ക് ചെയ്തത് കൊണ്ട് കാലിക്കറ്റ് എയർപോർട്ടിൽ എത്തിയപാടെ ഒരു ഗ്രൗണ്ട് സ്റ്റാഫിനെ ഞങ്ങളുടെ കൂടെ വിമാനം വരെ എല്ലാ ട്രാവൽ ഫോര്മാലിറ്റീസും ശരിയാക്കി തരാൻ കൂടെ തന്നെ ഉണ്ടായിരിന്നു. സഹായം ആവശ്യമുള്ള ഒരാൾ യാത്ര ചെയ്യുമ്പോൾ എന്തൊക്കെയാണോ അവരുടെ സൗകര്യം അതിനു അനുസരിച്ചാണ് എയർപോർട്ടിൽ അവർ ഞങ്ങളോട് സഹകരിച്ചത്.അത് പോലെ അൽ ഐൻ എയർപോർട്ടിലും ഞങ്ങളെയും കാത്ത് ഒരു സ്റ്റാഫ് ഉണ്ടായിരിന്നു, aerobridge ഇല്ലാത്ത എയർപോർട്ട് ആയത് കൊണ്ട് പ്രതേക ലിഫ്റ്റ് വന്ന് ഞങ്ങളെ പുറത്ത് എത്തിച്ച് എല്ലാ ഫോര്മാലിറ്റീസും പെട്ടന്ന് ശരിയാക്കി തന്നു. പലപ്പോഴും നമ്മൾ ട്രോളുന്ന air india express ന്റ സർവീസ് പ്രശംസനീയമാണ്.


യാത്രാ ക്ഷീണം ഒക്കെ മാറി അൽ ഐനിലെ ജബൽ ഹഫിത്ത് മലയും, മരുഭൂമിയിലെ നടുവിലുള്ള zakher lake , ഇവിടത്തെ മാളുകൾ പിന്നെ ഞാൻ ജോലി ചെയ്യുന്ന യുഎഇ മിലിട്ടറി ക്യാമ്പ് , അനിയൻ ജോലി ചെയ്യുന്ന lavajet ഓഫീസ്, കുറെ ഫ്രണ്ട്‌സും കുടുംബക്കാരെയും കാണൽ ആയി ആദ്യത്തെ ആഴ്ച, അത് പോലെ ഇവിടത്തെ കുറെ അറബിക് , ഫാസ്റ്റ് ഫുഡ് ഒക്കെ കഴിച്ച്, ഇവിടത്തെ ജനുവരിയിലെ തണുപ്പുമായി പൊരുത്തപ്പെട്ടതിനു ശേഷം ദുബായിയും അബുദാബിയും കാണാം എന്ന് തീരുമാനിച്ചു. തണുപ്പ് കാലാവസ്ഥ ഉമ്മാക്കും അനിയനും കുറച്ച് ബുദ്ദിമുട്ട് ഉണ്ടാക്കിയത് കൊണ്ട് യാത്രകൾ അധികവും പകൽ മാത്രം ആക്കി.
Asian football cup 2019 നടക്കുന്നത് കൊണ്ട് അൽ ഐനിലെ Hazza Bin Zayed staduim ത്തിൽ പോയി UAE- THAILAND മാച്ചും കണ്ടു.

ടീവിയിൽ മാത്രം കണ്ട കളി ആദ്യമായി നേരിട്ട് കണ്ടതിന്റ സന്തോഷവും സ്റ്റേഡിയത്തിലെ പ്രത്യേക സൗകര്യവും, കാണികളുടെ ആവേശവും ഒക്കെ അനിയനും ഉമ്മാക്കും എത്രത്തോളം സന്തോഷം നൽകുന്നതാണ് എന്ന് ഇവിടെ എഴുതി വിവരിക്കാൻ പറ്റുന്നതല്ല. സ്റ്റേഡിയത്തിൽ എത്തിയപ്പോൾ അനിയന്റെ സമാനസാഹചര്യത്തിലുള്ള കുറെ ആൾക്കാർ കളി കാണാൻ ഉണ്ടായിരിന്നു, അവർക്കും ഞങ്ങൾക്കും അവിടെ VIP പരിഗണനയാണ് കിട്ടിയത്, ഗാലറി ടിക്കറ്റ് എടുത്തതാണ് പോയതെങ്കിലും ഞങ്ങൾക്ക് എല്ലാർക്കും പ്രതേക സ്ഥലത്ത് ഇരിപ്പിടം തന്ന് match ഒഫീഷ്യൽസ് ഞങ്ങളെ സ്വീകരിച്ചു. കളി കഴിയുന്നത് വരെ ഇടയ്ക്കിടെ വന്ന്‌ എന്ത്‌ ആവശ്യം ഉണ്ടെങ്കിലും അവരെ വിളിക്കാൻ ഒരു വോളന്റീരും കൂടെ ഉണ്ടായിരിന്നു.

സഞ്ചാരികളുടെ പറുദീസ ആയ ദുബായിൽ എത്ര കണ്ടാലും തീരാത്ത അത്ഭുതങ്ങളാണ്, കൂടുതൽ ദിവസങ്ങൾ ഇവിടെ ഇല്ലാത്തതിനാൽ ഏറ്റവും നല്ലതായ കുറച്ച് സ്ഥലം മാത്രം കാണാൻ തീരുമാനിച്ചു. At the top of Burj Khalifa തന്നെ ആണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം, Dubai shopping Festival നടക്കുന്നതിനാൽ എല്ലായിടത്തും സഞ്ചാരികളെ കൊണ്ടുള്ള ഭയങ്കര തിരക്കായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത ഞങ്ങൾ ബുർജ് ഖലീഫയുടെ 125ആം നിലയിലേക്ക് കയറി. എല്ലാത്തിലും അത്ഭുതം നിറച്ച ഒരു കെട്ടിടം ആണ്. ഉയരത്തിലും, വേഗത്തിൽ എത്തുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിൽ ഉള്ള observation deck അങ്ങനെ നിരവധി ഗിന്നസ് റെക്കോർഡ് ഉള്ള ബിൽഡിംഗ് ആണ് ബുർജ് ഖലീഫ.

അവിടെയും ഞങ്ങൾക്ക് പ്രതേക പരിഗണന കിട്ടി, നീണ്ട ക്യു ഒഴിവാക്കി പെട്ടന്ന് തന്നെ മുകളിൽ എത്തിച്ചും ബുർജ് ഖലീഫയുടെ സഞ്ചാരികളെ കയറ്റാത്ത ചില ഇടനാഴികളിലൂടെ ഞങ്ങളെ ഏറ്റവും മുകളിൽ എത്തിച്ചു, അവിടെ കുറെ നേരം നിന്ന് ചിത്രങ്ങൾ പകർത്തിയും ദുബായിയുടെ ആകാശ കാഴ്ചകൾ വേണ്ടുവോളം കണ്ടും അവിടെ നിന്ന്‌ ഇറങ്ങി. ദുബായ് മറീന ആയിരിന്നു അടുത്ത ഡെസ്റ്റിന്റഷൻ, അതി സമ്പന്നതയുടെ പ്രതീകമായ ദുബായ് മറീന കണ്ടപ്പോൾ, ഉമ്മയുടെ മുഖത്തു മീഡിയ വണ്ണിലെ ‘Weekend Arabia’ എന്ന പരിപാടിയിൽ കാണാറുള്ള സ്ഥലങ്ങൾ ഒക്കെ നേരിട്ട് കണ്ടതിന്റെ അത്ഭുതമായിരിന്നു. 8 വരി ഉള്ള റോഡും ചുറ്റും വലിയ കെട്ടിടങ്ങളും , റോഡ് നിറയെ ഉള്ള വലിയ വണ്ടികളും ഒക്കെ ആസ്വദിച്ച് ഞങ്ങൾ ദുബായി ഫെറിയിൽ കയറാൻ പോയി.

Dubai RTA യുടെ ഫെറിയിൽ ദുബായ് മറീനയുടെ മുഴുവൻ ആഡംബരവും കടലിന്റ സൗന്ദര്യവും ആസ്വദിക്കാം.കാലാവസ്ഥ കുറച്ച് മോശം ആയത് കൊണ്ട് ഫെറി അധികം ഉൽകടലിലേക്ക് പോകില്ല എന്ന് പറഞ്ഞു്. ഒരു മണിക്കൂറോളം ഫെറിയിൽ കറങ്ങിയതിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ഛ് തിരിച്ഛ് വന്നു,
Global Village ആയിരിന്നു അടുത്ത ദിവസത്തെ ട്രിപ്പ്.

അവിടത്തെ ഓരോ രാജ്യങ്ങളുടെ പാവലിയനുകൾ കണ്ടപ്പോൾ ഞങ്ങളുടെ കണ്ണൂർ പോലീസ് മൈതാനത്തെ exhibiton ന്റ ഒരു ഇന്റർനാഷണൽ പതിപ്പാണ് അവിടെയുള്ളത് എന്നാണ് ഞങ്ങൾ ഉമ്മാക്കും അനിയനും ഗ്ലോബൽ വില്ലേജിനെ പറ്റി പറഞ്ഞു കൊടുത്തത്.അവിടെയുള്ള വിവിധ രാജ്യത്ത് നിന്നുള്ള സഞ്ചാരികൾ ഇവർക്ക് ഒരു അത്ഭുദം ആയിരിന്നു. Wheelchair ൽ തന്നെ മുഴുവൻ കാണാനുള്ള സൗകര്യവും, വണ്ടി പാർക്ക് ചെയ്യാൻ പ്രതേക സ്ഥലവും അവർ അവിടെ ഒരുക്കി വെച്ചത് കൊണ്ട് എല്ലാം കാണാനും പറ്റിയിരുന്നു ,തണുപ്പ് കൂടി വന്നത് കൊണ്ട് രാത്രി അധികം അവിടെ നിന്നില്ല.

അബുദാബിയിൽ ഗ്രാൻഡ് മോസ്‌കും, കോർണിഷും ആയിരിന്നു കറക്കം.sheik zayed masjid ൽ നിന്നും chornice ലും ഒറ്റ ദിവസം കൊണ്ട് അവിടെയുള്ള കുടുംബക്കാരെ ഒക്കെ കണ്ട്‌ മടങ്ങി.
രണ്ടാഴ്ചത്തെ കറക്കം കഴിഞ്ഞു അൽ ഐൻ എയർപോർട്ട് വഴി നാട്ടിലേക്ക് തിരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റ സ്റ്റാഫ് അനിയനെയും ഉമ്മയേയും ബിസിനസ് ക്ലാസ് യാത്രക്കാരെ പോലെയാണ് ഇവിടെ സ്വീകരിച്ച്ക്കത്, യുഎഇ ൽ എല്ലായിടത്തും അനിയനെപോലെ പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുള്ള സൗകര്യം വളരെ പ്രശംസനീയമാണ്. രണ്ടാഴ്ച്ച ഞങ്ങളുടെ യാത്രയും താമസവും ഒരു ബുദ്ദിമുട്ടും കൂടാതെ നടത്തി തന്ന പടച്ചോന് സ്തുതി. ഇനി ദുബായിൽ ഇവിടത്തെ ചൂട് കാലം കാണിക്കാൻ കൊണ്ട് വരാം എന്ന ഉറപ്പിലാണ് അവർ നാട്ടിലേക്ക് തിച്ചുപോയത്. “A child is only as disabled as their environment and the beliefs of the people around them.”

Sajid Sajidcc

LEAVE A REPLY

Please enter your comment!
Please enter your name here