ഞാനിപ്പോൾ ഇതിവിടെ എഴുതേണ്ടി വന്നത് തന്നെ എനിക്ക് ഉണ്ടായ ഒരു ദുരനുഭവം കാരണമാണ്. ജനുവരി 24 ന് ആണ് ഞാൻ കണ്ണൂർ, താഴെ ചൊവ്വ signature motors നിന്ന് ഒരു Gixer abs Black വണ്ടി എടുത്തത്.
Registration പോലും ചെയ്യാത്ത എന്റെ പുതിയ വണ്ടി ഇന്നലെ രാത്രി ഓടിക്കൊണ്ടിരിക്കുമ്പോൾ ബ്രേക്ക് നഷ്ടപ്പെടുകയും മുന്നിലുള്ള വണ്ടിയിൽ കൊണ്ട് അടിക്കാനും ഇടയായി. തലനാരിഴയ്ക്കാണ് ഞാൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട കാരണം അറിയാൻ ഞാൻ അടുത്ത ദിവസം ഷോറൂം ഇൽ പോയപ്പോൾ അവിടെ നിന്നും എനിക്ക് വളരെ മോശമായ പ്രതികരണം ആണ് ലഭിച്ചത്.
” Accident il എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ പിന്നെ എന്താണ് problem” എന്നാണ് അവർ ചോദിച്ചത്
വണ്ടി delivery ചെയ്യുന്നതിന് മുൻപ് വണ്ടി fit ആണോ എന്ന് നോക്കാതെ delivery ചെയ്ത ഇവരെ പോലുള്ളവർ മതി നമ്മളറിയാതെ നമ്മുടെ ജീവൻ എടുക്കാൻ.
ഞാൻ ഇത് ഇവിടെ എഴുതാൻ കാരണം ഇതുപോലുള്ള ഒരു അനുഭവം ഇനി മറ്റൊരാൾക്ക് വരാതിരിക്കാൻ ആണ്.
കുടുംബവുമായി പോകുന്ന ആൾക്കാണ് ഇത് സംഭവിച്ചിനെങ്കിൽ നാം ഒരു പക്ഷെ ഇന്ന് ദുഃഖിച്ചേനെ… ലക്ഷങ്ങൾ കൊടുത്ത് മരണത്തെ വാങ്ങണോ എന്ന് ഇനി നിങ്ങൾക്ക് തീരുമാനിക്കാം എന്ന് എങ്ങനെയോ ആരുടെയോ ഭാഗ്യം കൊണ്ട് മരിക്കാതെ രക്ഷപ്പെട്ട ഒരു gixer വാങ്ങിയ ഹതഭാഗ്യൻ
അനിൽ പി ടി