മണി ചേട്ടന്റെ വാക്കുകൾ കടമെടുത്താൽ അദ്ദേഹത്തിന് IAS ലഭിച്ചിട്ടുണ്ട് വളരെ ചെറുതിലെ തന്നെ. അതിന്റെ പൂർണ രൂപം വളരെ അഭിമാനത്തോട് കൂടെ തന്നെ അദ്ദേഹം പറയുമായിരുന്നു. ഇന്ത്യൻ ഓട്ടോ സർവീസ്. സിനിമയും മിമിക്രിയും വേദികളും കാണികളും ഒന്നും ഇല്ലാതിരുന്ന സമയത് കിക്കറടിച്ചു തഴമ്പിച്ച കൈകൊണ്ട് ഓട്ടോയിരുട്ടി ആ മനുഷ്യൻ നാലഞ്ച് ജീവൻ പുലർത്തിയിട്ടുണ്ട്.
തെങ്ങു കയറൽ തൊഴിലാലായി ആയും മണൽ വാരിയും , ഇൻസ്റ്റാൾമെന്റിൽ വസ്ത്രങ്ങൾ വിറ്റും കുറച്ചു നാൾ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച ഒരു മനുഷ്യന്റെ പുതിയ വേഷം മാത്രമായിരുന്നോ അയാളുടെ ഓട്ടോക്കാരൻ എന്നത് . അല്ല എന്ന് തന്നെ പറയേണ്ടി വരും . ആ മൂന്ന് ചക്രങ്ങളെ അദ്ദേഹം ഒരുപാട് സ്നേഹിച്ചിരുന്നുഅക്ഷരം എന്ന സിബി മലയിൽ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായി അഭിനയിച്ച ചിത്രത്തിലൂടെ ആയിരുന്നു മണി ചേട്ടന്റെ അരങ്ങേറ്റം
പണവും പ്രശസ്തിയും വന്നപ്പോഴും അദ്ദേഹം കഷ്ടപ്പാടിന്റെ കാലത്തു കൂടെ നിന്ന ഒന്നിനെയും മറന്നില്ല എന്ന് തന്നെയാണ്. എല്ലാത്തിനെയും അദ്ദേഹം ചേർത്ത് നിർത്തി. ചാലക്കുടിയിൽ ഓട്ടോ ഓടിച്ചിരുന്ന നടന്നിരുന്ന ആ പഴയ കുലിപണിക്കാരന്റെ മകൻ തന്നെയാണ് താനിപ്പോഴും എന്ന ചിന്ത ദേഹത്തിനു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാകണം ഒരിക്കൽ അന്നം തന്ന ആ മുചക്രത്തെ അദ്ദേഹം പൊന്നു പോലെ കൊണ്ട് നടന്നത്, സിനിമ നടനായ ശേഷവും അദ്ദേഹത്തിന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നുമണി ചേട്ടന്റെ ഓട്ടോ കമ്ബത്തിനെ പറ്റിയും , സ്വന്തമായി സ്വകാര്യ നിധി പോലെ അദ്ദേഹം കാത്തു സൂക്ഷിച്ച ആ മുചക്രത്തെ പറ്റി പറയാൻ കാര്യം വേറെയൊന്നുമല്ല , അദ്ദേഹത്തിന്റെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ആ ഓട്ടോ കഴിഞ്ഞ പ്രളയകാലകത്തു വെള്ളം കയറി നശിച്ചു.