ആരും തിരിഞ്ഞു നോക്കാനില്ലാതെ ചെളി പിടിച്ചുകിടക്കുന്ന ഈ ഓട്ടോറിക്ഷയുടെ ചിത്രം ഇതിനിടെ ആരോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മണിയുടെ ആരാധകർ മാത്രമല്ല, കേരളം ഒന്നടങ്കം വിഷമിച്ചുപോയ ഒരു കാഴ്ച തന്നെയായിരുന്നു അത്. സംഭവം സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ ഇത് വാർത്തയുമാക്കി.
കുറേയേറെയാളുകൾ സങ്കടത്തോടെ കമന്റുകളിട്ടു. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാധാരണ ഒരു വാർത്തപോലെ ഇതും കടന്നു പോകുമായിരുന്നു. എന്നാൽ പിന്നീട് നടന്നത് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു, ഒപ്പം കുറച്ചെങ്കിലും സന്തോഷിപ്പിച്ചു. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിലൂടെ
ഈ വിവരമറിഞ്ഞ ചാലക്കുടിയിലെ കുറച്ചു ചെറുപ്പക്കാർ ചേർന്ന് തങ്ങളുടെ എല്ലാമായ മണിച്ചേട്ടന്റെ പ്രിയ വാഹനം കഴുകി വൃത്തിയാക്കി പുത്തൻ പോലെയാക്കി. GNPC എന്ന ഗ്രൂപ്പിലാണ് ഇവർ ചെയ്ത ഈ നല്ല പ്രവൃത്തിയുടെ വാർത്തയും ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെട്ടത്. പഴയതിനേക്കാൾ കൂടുതലായി ഈ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു.
പണവും പ്രശസ്തിയും വന്നപ്പോഴും അദ്ദേഹം കഷ്ടപ്പാടിന്റെ കാലത്തു കൂടെ നിന്ന ഒന്നിനെയും മറന്നില്ല എന്ന് തന്നെയാണ്. എല്ലാത്തിനെയും അദ്ദേഹം ചേർത്ത് നിർത്തി. ചാലക്കുടിയിൽ ഓട്ടോ ഓടിച്ചിരുന്ന നടന്നിരുന്ന ആ പഴയ കുലിപണിക്കാരന്റെ മകൻ തന്നെയാണ് താനിപ്പോഴും എന്ന ചിന്ത ദേഹത്തിനു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാകണം ഒരിക്കൽ അന്നം തന്ന ആ മുചക്രത്തെ അദ്ദേഹം പൊന്നു പോലെ കൊണ്ട് നടന്നത്, സിനിമ നടനായ ശേഷവും അദ്ദേഹത്തിന് സ്വന്തമായി ഒരു