ട്രാക്ടർ ടയറുമായൊരു ബുള്ളറ്റ് മോഡിഫിക്കേഷൻ മുൻപ് പലതും കണ്ടിട്ടുണ്ട് ഇതുപോലെ ഒരെണ്ണം ഇത് ആദ്യമാ

0
1042

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഡിഫൈ ചെയ്യപ്പെടുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണെന്നതില്‍ സംശയമില്ല. നിങ്ങള്‍ കാണുന്ന ഏതൊരു എന്‍ഫീല്‍ഡ് ബൈക്കുടമയും ഏതെങ്കിലും തരത്തില്‍ തന്റെ ബൈക്ക് മോഡിഫൈ ചെയ്തിട്ടുണ്ടാവും.

പോയ കുറെ വര്‍ഷങ്ങളായി രാജ്യത്തെ മോഡിഫിക്കേഷന്‍ ഗ്യാരേജുകളെല്ലാം തന്നെ കസ്റ്റമൈസ് ചെയ്തതും മോഡിഫൈ ചെയ്തതുമായ ഒരുപിടി നല്ല ബൈക്കുകളെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തുകളിലൂടെ പോവുമ്പോള്‍ മറ്റുള്ളവര്‍ അസൂയയോടെ മാത്രം നോക്കുന്ന ചുരുക്കം ചില മോഡിഫൈഡ് ബൈക്കുകള്‍ മാത്രമെ കാണൂ.

അത്തരത്തിലൊന്നാണ് താഴെയുള്ള വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. നമ്മള്‍ ഇതുവരെ കണ്ട എന്‍ഫീല്‍ഡ് ബൈക്കുകളെക്കാളും വലിയ ടയറുകളാണ് ഈ ബൈക്കിനുള്ളത്. ഇത് തന്നെയാണ് ഈ ബൈക്കിന് കാഴ്ചയില്‍ രാജകീയമായ പ്രൗഢി നല്‍കിയിരിക്കുന്നതും. മണി ഗില്‍ എന്ന വ്യക്തിയുടേതാണ് വീഡിയോയില്‍ കാണുന്ന ഈ ബൈക്ക്.

സ്വിംഗ്ആം, എഞ്ചിന്‍ എന്നിവ ഒഴികെയുള്ള ബൈക്കിന്റെ മിക്ക ഭാഗങ്ങളും മോഡിഫൈ ചെയ്തിരിക്കാനാണ് സാധ്യത. ബൈക്കിന്റെ വീലായി ഉപയോഗിച്ചിരിക്കുന്നത് ട്രാക്ടറിന്റെ ടയറാണെന്നിരിക്കെ പ്രധാനമായും ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകവും ഇത് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here