കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തി. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ ജവാന്മാരില്‍ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലുണ്ടായിരുന്നത് 2547 ജവാന്മാരായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് .
രണ്ട് ബറ്റാലിയൻ യൂണിറ്റുകൾ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കു ഷിഫ്റ്റ് ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്.ഇത്തരത്തിലുള്ള ഭീകര ആക്രമണം നേരത്തെയും, ഇതേരീതിയിൽ തന്നെ , പലയാവർത്തി ഉണ്ടായിട്ടുണ്ട്..അതായത് സ്ഫോടനാത്മകമായ ആർ ഡി എക്സ് നിറച്ച വാഹനവ്യൂഹത്തെ ഇടിക്കുക, തുടർന്ന് ഒളിച്ചിരിക്കുന്ന ഭീകരൻ വെടിയുതിർക്കുക തുടങ്ങിയ ആക്രമണരീതി. പലയിടത്തും മാവോയിസ്റ് അക്രമങ്ങളുടെ സ്വഭാവും ഇതുപോലെതന്നെയാണ്.
ഇതുപോലെയുള്ള കോൺവോയ് പോകുമ്പോൾ ആദ്യം പോകുന്നവഴിയുടെ രണ്ടുവശവും പരിശോധിക്കേണ്ടതുണ്ട്, അവരുടെ ക്‌ളിയറൻസ് കിട്ടിയശേഷമാണ് ഓരോ അഞ്ചു കിലോമീറ്ററും നീങ്ങുന്നത് എന്നുള്ളതാണ് ഏറ്റവും പ്രധാനം. അതായതു എപ്പോഴുമുള്ള പൊടുന്നവെയുള്ള ഒരു “റോഡ് ഓപ്പണിങ് പാർട്ടി” ഉണ്ട്. ഈ മേഖലയിൽ ഇവർക്ക് ആരെയും എവിടെയും തടഞ്ഞു നിർത്തി പരിശോധിക്കാം, റോഡ് ക്ലിയറൻസ് വാങ്ങിക്കാം