ജയ്‌ഷെയുടെ ഓപ്പറേഷൻ വിദഗ്ധൻ അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചുവീഴ്‌ത്തി ഇന്ത്യൻ സേന; മസൂദ് അസറിന്റെ ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റിനെ തന്നെ കൊന്ന് ജെയ്‌ഷെ മുഹമ്മദിനോട് പകരം വീട്ടി ഇന്ത്യ; 40 സൈനികരുടെ ചോരയ്ക്ക് തിരിച്ചടി കൊടുത്തത് ഇന്ത്യയിലേക്ക് മസൂദ് അസർ നേരിട്ടയച്ച കാർബോംബ് വിദഗ്ധനെ കാലപുരിക്കയച്ച്; ‘ആക്രമണം വലുതായിരിക്കണം… ഇന്ത്യ കരയണം..’ എന്ന സന്ദേശം പാലിച്ച് പുൽവാമ ഓപ്പറേഷൻ നടപ്പാക്കിയ ആസൂത്രകനെ നഷ്ടപ്പെട്ടത് ജെയ്‌ഷെക്ക് കനത്ത അടി
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഭീകരര്‍ക്ക് ഇന്ത്യ ഉചിതമായ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് കെജ്രിവാള്‍.
രാജ്യത്തിന് നേര്‍ക്കുള്ള അക്രമമായിട്ടാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുള്ള ജവാന്മാരുടെ ജീവന്‍ അവര്‍ രാജ്യത്തിന് സമര്‍പ്പിച്ചു.ഈ അക്രമത്തിന് ഇന്ത്യ ഉചിതമായ മറുപടി കൊടുക്കണം. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എല്ലാ പിന്തുണയും നല്‍കുന്നു.’ കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന്റെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ഓരോ ഭാരതീയന്റെയും ആഗ്രഹം. ജാതിയുടെയും അതിര്‍ത്തിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഈ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ഐക്യപ്പെടുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.