വാഹനപ്രേമികളുടെ മനം കവര്‍ന്ന മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്സ് യു വി 300ന്റെ ഇലക്രട്രിക് വകഭേദം ഉടന്‍ വിപണിയില്‍ എത്തും. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ വരെ ഓടുന്ന ഈ എലക്ട്രിക് കാര്‍ 2020 ആദ്യത്തില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
380 വോള്‍ട്ട്, 200 കിലോമീറ്റര്‍ റേഞ്ചിലാണ് കാര്‍ പുറത്തിറക്കുക. ഇത് പിന്നീട് 350 മുതല്‍ 400 കിലോമീറ്റര്‍ വരെ ആക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് റേഞ്ച് മോഡലുകളില്‍ കാര്‍ പുറത്തിറക്കും. എക്സ് യു വി 300ന്റെ അതേ രൂപത്തില്‍ തന്നെയാണ് ഇലക്ട്രോണിക് വകഭേദവും അവതരിപ്പിക്കുക.
എന്നാല്‍ ഇലക്ട്രിക് എസ് യു വി ഗണത്തില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യ കാറാകാന്‍ എക്സ് യുവി 300ന് കഴിയില്ല. കാരണം ഓഡിയുടെ ഇ-ട്രോണ്‍ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുന്നുണ്ട്.