ഇന്ത്യയില്‍ എത്തിയത് മുതല്‍ മാരുതി ബലെനോ ഹാച്ച്ബാക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റാണ്. അവതരിച്ച നാളു മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബലെനോയുടെ പ്രചാരം എന്തെന്ന് വ്യക്തമാകും. മാരുതിയുടെ ഏറ്റവും വിലയേറിയ കാറായിട്ടു കൂടി ശരാശരി പതിനായിരം ബലെനോകളെ പ്രതിമാസം വിറ്റുവരികയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍.
തിരഞ്ഞെടുത്ത മോഡലുകളില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി ഡീലര്‍ഷിപ്പുകള്‍. സാധാരണ ഡിസംബര്‍ – ജനുവരി കാലയളവില്‍ തീരേണ്ട ഓഫര്‍ മാമാങ്കം ഫെബ്രുവരിയിലും സജീവമായി തുടരുന്നു. പരിഷ്കാരങ്ങളോടെ പുതിയ ബലെനോ വില്‍പ്പനയ്ക്ക് വന്ന സാഹചര്യത്തില്‍ പഴയ ബലെനോ മോഡല്‍ വാങ്ങാന്‍ ആളില്ല.
ഇക്കാരണം മുന്‍നിര്‍ത്തി 2018 ബലെനോ യൂണിറ്റുകളില്‍ 40,000 രൂപ വരെ ഡിസ്കൗണ്ട് നെക്സ ഡീലര്‍ഷിപ്പുകള്‍ നല്കാന് തുടങ്ങി. ഡീലര്‍ഷിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി ഓഫര്‍ അനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. എന്തായാലും സ്റ്റോക്ക് വിറ്റുതീരാന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ സഹായിക്കുമെന്ന് കമ്ബനി കരുതുന്നു.
ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയെല്ലാം ആനുകൂല്യങ്ങളില്‍പ്പെടും. കഴിഞ്ഞമാസമാണ് പുത്തന്‍ ബലെനോയെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. 5.45 ലക്ഷം രൂപ മുതലാണ് 2019 ബലെനോയ്ക്ക് വില.